Skip to main content

നിയമസഭാ ഔദ്യോഗികഭാഷാ സമിതി എഴുത്തുകാരുമായി നടത്തുന്ന ചർച്ച ഇന്ന്

ഔദ്യോഗികഭാഷ സംബന്ധിച്ച നിയമസഭാസമിതി എഴുത്തുകാരുമായി ഇന്ന് (ജനുവരി 14) തൃശൂരിൽ ചർച്ച നടത്തും. ഔദ്യോഗിക ഭാഷ മലയാളമാക്കുന്നതിലെ പുരോഗതി സംബന്ധിച്ചാണ് ചർച്ച. തൃശൂർ, പാലക്കാട്, എറണാകുളം ജില്ലയിലെ അമ്പതോളം എഴുത്തുക്കാരെയാണ് സമിതി കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. രാവിലെ 10.30 രാമനിലയത്തിൽ നടക്കുന്ന ചർച്ചയിൽ സംബന്ധിക്കണമെന്നാഭ്യർത്ഥിച്ച് എഴുത്തുക്കാർക്ക് സന്ദേശം നൽകിയിട്ടുണ്ട്. ഇ എസ് ബിജിമോൾ എംഎൽഎ ആണ് നിയമസഭാസമിതിയുടെ അദ്ധ്യക്ഷ.

date