Post Category
നാഷണൽ ലോക് അദാലത്ത് ഫെബ്രുവരി എട്ടിന്
ദേശീയ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി എട്ടിന് ലോക് അദാലത്ത് നടത്തുന്നു. തൃശൂർ ജില്ലയിലെ എല്ലാ കോടതി സമുച്ചങ്ങളിലും അന്നേ ദിവസം അദാലത്ത് സംഘടിപ്പിക്കും. കോടതികളിൽ നിലവിലുളള സിവിൽ കേസുകളും ലഘുവായ ക്രിമിനൽ കേസുകളും അദാലത്തിൽ പരിഗണിക്കും. അദാലത്തിലേക്ക് കേസുകളോ പ്രീലിറ്റിഗേഷൻ പെറ്റിഷനുകളോ പരിഗണിക്കാൻ ജനുവരി 27 നകം അതത് താലൂക്ക് നിയമ സേവന കേന്ദ്രങ്ങളെ സമീപിക്കണം. ഫോൺ: 8078756114 (തൃശൂർ), 04872952018 (ചാവക്കാട്/കുന്നംകുളം), 04884-295301 (തലപ്പിളളി), 8078741350 (കൊടുങ്ങല്ലൂർ), 0480-2590399 (മുകുന്ദപുരം, ചാലക്കുടി, മുകുന്ദപുരം).
date
- Log in to post comments