Skip to main content

താണിക്കുടം അങ്കണവാടിക്ക് പുതിയ കെട്ടിടം

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ താണിക്കുടം അങ്കണവാടിക്ക് പുതിയ കെട്ടിടം. വർഷങ്ങളായി ഇടുങ്ങിയ ഒരു വാടക മുറിയിലായിരുന്നു അങ്കണവാടി പ്രവർത്തിച്ചിരുന്നത്. ഗവ ചീഫ് വിപ് അഡ്വ കെ രാജന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 23 ലക്ഷം രൂപ ഉപയോഗിച്ചാണ് അങ്കണവാടി നിർമ്മിച്ചത്. കുട്ടികളുടെ ദുരിതമറിഞ്ഞ് പ്രദേശവാസിയായ കുറുമാമ്പുഴ വിജയൻ അങ്കണവാടി നിർമ്മിക്കാൻ സൗജന്യമായി സ്ഥലം നൽകി. ഫണ്ടില്ലാതെ 2 വർഷത്തിലേറെ കാലം കിടന്നതിന് ശേഷമാണ് ചീഫ് വിപിന്റെ സഹായത്തോടെ പുതിയ കെട്ടിടം ഉയർന്നത്. കെട്ടിടം ചീഫ് വിപ് കെ രാജൻ ഉദ്ഘാടനം ചെയ്തു. മടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് പി എസ് വിനയൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐ എസ് ഉമാദേവി തുടങ്ങിയവർ പങ്കെടുത്തു.

date