തരിശ് ഭൂമിയിലെ വിജയഗാഥയുമായി പൊട്ട് വെള്ളരി കർഷകൻ
തരിശ് ഭൂമിയിൽ വിജയഗാഥ രചിച്ച് പൊട്ട് വെള്ളരി കർഷകൻ. ശ്രീനാരായണപുരം പഞ്ചായത്ത് പി വെമ്പല്ലൂർ സ്വദേശിയായ ശ്രീനിവാസൻ കുളങ്ങരയാണ് തരിശായി കിടന്നിരുന്ന ഭൂമിയിൽ പൊട്ട് വെള്ളരി കൃഷി ചെയ്ത് വിജയം കൊയ്തത്. പൊട്ട് വെള്ളരിയുടെ സീസണായതിനാൽ കർഷകനായ ശ്രീനിയ്ക്ക് തരിശ് ഭൂമിയിൽ കൃഷിയിറക്കുക എന്ന ആശയം മുള പൊട്ടുകയായിരുന്നു. കൃഷി ഓഫീസർമാരായ ദിവ്യ പി, മിനി എസ്, തങ്കരാജ് എന്നിവരുടെ സഹകരണം കൂടിയായതോടെ കൃഷിയിറക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ സീസണിൽ എല്ലാ ദിവസവും വിളവ് എടുക്കാൻ കഴിയും എന്ന പ്രത്യാശയിലാണ് ഈ കർഷൻ. കൃഷി നല്ല രീതിയിൽ ചെയ്താൽ വളരെ ആദായകരമാണെന്നും ശ്രീനിവാസൻ സാക്ഷ്യപ്പെടുത്തുന്നു. ആദ്യ വിളവെടുപ്പ് ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ നിർവ്വഹിച്ചു. വാർഡ് മെമ്പർ ബീന, മാറ്റ് ജനപ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഫോട്ടോ അടിക്കുറിപ്പ്: തരിശ് ഭൂമിയിൽ വിജയഗാഥ രചിച്ച് പൊട്ട് വെള്ളരി കർഷകൻ
- Log in to post comments