Post Category
സൗജന്യ കരിയർ ഗൈഡൻസ് ക്യാമ്പ്
ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി വിദ്യാർത്ഥികൾക്കായി സൗജന്യ കരിയർ ഗൈഡൻസ് ക്യാമ്പ് നടത്തുന്നു. തൃശൂർ ജില്ലയിൽ തിരഞ്ഞെടുത്ത സ്‌കൂളുകളിൽ ജനുവരി 15, 16, 18, 20, 21, 25 തീയതികളിലാണ് ക്യാമ്പ്. കരിയർ ഗൈഡൻസ്, വ്യക്തിത്വ വികസനം, നേതൃത്വ പാടവം തുടങ്ങി വിഷയങ്ങളിലാണ് പരിശീലനം. വരവൂർ ഗവ. ഹയർ സെക്കണ്ടറി, അഴീക്കോട് സീതി സാഹിബ് മെമ്മോറിയൽ ഹയർ സെക്കണ്ടറി, കേച്ചേരി അൽ അമീൻ ഹയർ സെക്കണ്ടറി, പഴയന്നൂർ ഗവ. ഹയർ സെക്കണ്ടറി, പെരുമ്പിലാവ് ടിഎംവി ഹയർ സെക്കണ്ടറി, മതിലകം സെന്റ് ജോസഫ് ഹയർ സെക്കണ്ടറി എന്നീ സ്‌കൂളുകളിലാണ് പരിശീലന ക്യാമ്പ് നടക്കുക.
date
- Log in to post comments