Post Category
വനിതക്ക് സ്വന്തം മീൻതോട്ടം: അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് മത്സ്യകൃഷി സാക്ഷരതയുടെ ഭാഗമായി നടപ്പിലാക്കുന്ന വനിതക്ക് സ്വന്തം മീൻതോട്ടം എന്ന പദ്ധതിയിലേക്ക് നിശ്ചതയോഗ്യതയുളള ഗുണഭോക്താക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 750 ലിറ്റർ ജലസംഭരണശേഷിയുളള ടാങ്കും അതിനോട് ചേർന്ന് 2.5 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പച്ചക്കറി ബെഡും മഴമറയും ഉൾക്കൊളളുന്നതാണ് ഒരു യൂണിറ്റ്. സ്വന്തമായി കെട്ടുറപ്പുളള ടെറസ്സിലാണ് ഇത് ഒരുക്കേണ്ടത്. താൽപര്യമുളളവർ ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, കരമൊടുക്കിയ രശീതി, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം ജനുവരി 15 നകം എക്‌സിക്യൂട്ടീവ് ഓഫീസർ, മത്സ്യകർഷക വികസന ഏജൻസി, ആമ്പക്കാടൻ ജംഗ്ഷൻ, പളളിക്കുളം, തൃശൂർ 01 എന്ന വിലാസത്തിൽ നൽകണം. ഫോൺ: 0487 2441132.
date
- Log in to post comments