Skip to main content

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ സംഗമവും അദാലത്തും നടത്തി

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ലൈഫ് മിഷൻ പദ്ധതി ഗുണ ഭോക്താക്കളുടെ സംഗമവും അദാലത്തും ഗവ ചീഫ് വിപ് അഡ്വ കെ രാജൻ ഉദ്ഘാടനം ചെയ്തു. മണ്ണുത്തി വെറ്റിനറി ആൻഡ് ആനിമൽ സയൻസ് കോളേജിലെ ഗോൾഡൻ ജൂബിലി ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐ എസ് ഉമാദേവി അധ്യക്ഷത വഹിച്ചു. പൂർത്തീകരിച്ച 108 വീടുകളുടെ താക്കോൽ ദാനവും, പദ്ധതിക്ക് സാമ്പത്തിക സഹായം നൽകിയ സ്ഥാപനങ്ങളെ ആദരിക്കുന്ന ചടങ്ങും, ഉദ്യോഗസ്ഥരെ അനുമോദിക്കുന്നു ചടങ്ങും നടന്നു. സംഗമത്തോട് അനുബന്ധിച്ചു നടന്ന അദാലത്തിൽ ഇരുപത് സർക്കാർ വകുപ്പുകളുടെ കൗണ്ടറുകൾ പ്രവർത്തിച്ചു. ഗുണഭോക്താക്കളുടെ അപേക്ഷകൾ തത്സമയം തീർപ്പാക്കി. വജ്ര ജൂബിലി ഫെല്ലോഷിപ്പ് കലാകാരൻമാർ കലാപരിപാടികൾ അവതരിപ്പിച്ചു. കെ വി ചന്ദ്രൻ, ഷീന ഷാജു, അഡ്വ രജിത് പി ആർ, പി എസ് വിനയൻ, കെ വി അനിത, മിനി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

date