Skip to main content

വെബ് ആപ്ലിക്കേഷൻ ഡെവലപ്പർ വാക്ക് ഇൻ ഇന്റർവ്യൂ 16ന്

സി-ഡിറ്റ് വെബ് സർവ്വീസ് വിഭാഗത്തിൽ വെബ് ആപ്ലിക്കേഷൻ ഡെവലപ്പർ തസ്തികയിൽ നിയമനം നടത്തുന്നു. ബി.ടെക്, എം.സി.എ യോഗ്യതയുള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. പി.എച്ച്.പി, ലാറവെൽ, പൈത്തോൺ, ഫ്‌ളാസ്‌ക് ടെക്‌നോളജി എന്നിവയിലെ അറിവ്, ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും വെബ് ആപ്ലിക്കേഷൻ ഡെവലപ്‌മെന്റിൽ നേടിയ സർട്ടിഫിക്കറ്റ് എന്നിവ വേണം. ദ്രുപാലിലുള്ള അറിവ് അധികയോഗ്യതയായി കണക്കാക്കും. ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളുമായി 16ന് വാൻറോസ് ജംഗ്ഷനിലെ ഗോർക്കി ഭവനിലെ സി-ഡിറ്റ് ഓഫീസിൽ രാവിലെ 10ന് ഇന്റർവ്യൂവിന് ഹാജരാകണം.
പി.എൻ.എക്സ്.155/2020

date