Skip to main content

കാലടി ഹൈടെക് സ്‌കൂൾ മന്ദിരോദ്ഘാടനം 15ന്

കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നേമം നിയോജകമണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കാലടി ഗവ. ഹൈസ്‌കൂളിൽ കിഫ്ബി ഫണ്ടിൽ നിന്ന് അഞ്ച് കോടി രൂപയും ഒ.രാജഗോപാൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപയും ചെലവഴിച്ച് നിർമ്മിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനം 15ന് വൈകിട്ട് മൂന്നിന് പൊതു വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിക്കും. ഒ.രാജഗോപാൽ എം.എൽ.എ, മേയർ കെ. ശ്രീകുമാർ, പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു തുടങ്ങിയവർ സംബന്ധിക്കും.
പി.എൻ.എക്സ്.160/2020

date