Skip to main content

കശ്മീരി വിദ്യാർത്ഥികളുമായി ഗവർണ്ണർ കൂടിക്കാഴ്ച നടത്തി

ബി.എസ്.എഫിന്റെ ഭാരത് ദർശൻ പരിപാടിയുടെ ഭാഗമായി കേരളത്തിലെത്തിയ കശ്മീരി വിദ്യാർത്ഥികളുമായി ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ കൂടിക്കാഴ്ച നടത്തി. പാകിസ്ഥാനുമായി അതിർത്തിപങ്കിടുന്ന ഗ്രാമങ്ങളിലെ 40 വിദ്യാർത്ഥികളാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇന്ത്യയുടെ വലിപ്പവും വ്യത്യസ്ത ഭാഷകളും വൈവിധ്യങ്ങളും മനസിലാക്കാൻ യാത്ര വിദ്യാർത്ഥികളെ സഹായിക്കുമെന്ന് ഗവർണ്ണർ പറഞ്ഞു. വിദ്യാർത്ഥികളുടെ ഗ്രാമങ്ങളുടെ അവസ്ഥ ഗവർണ്ണർ ചോദിച്ചു മനസിലാക്കി. ബി.എസ്.എഫ് അസിസ്റ്റന്റ് കമാൻഡന്റ് ശൈലേന്ദ്ര സിംഗ് ചൗഹാന്റെ നേതൃത്വത്തിലാണ് സംഘം കേരളത്തിലെത്തിയത്.
പി.എൻ.എക്സ്.165/2020

date