Skip to main content

ജൂനിയർ റസിഡന്റ്: വാക്ക് ഇൻ ഇന്റർവ്യു 29ന്

പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റിനെ താത്ക്കാലിക തസ്തികയിൽ നിയമിക്കുന്നതിന് 29ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യു നടക്കും. എം.ബി.ബി.എസ് ആണ് യോഗ്യത. പരമാവധി പ്രായം 40 വയസ്. 45000 രൂപയാണ് പ്രതിമാസ വേതനം. പ്രായം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും ഒരു സെറ്റ് പകർപ്പും പ്രവർത്തി പരിചയ സർട്ടിഫിക്കറ്റും തിരിച്ചറിയൽ രേഖ (പകർപ്പ് സഹിതം), ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ ഹാജരാക്കണം. ഉദ്യോഗാർത്ഥികൾ 10 മണിക്ക് മുമ്പ് പ്രിൻസിപ്പലിന്റെ ഓഫീസിലെത്തണം.
പി.എൻ.എക്സ്.166/2020

date