അയ്യങ്കാളി ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം: സെലക്ഷന്‍ ട്രയല്‍ 21 ന്
തിരുവനന്തപുരം വെള്ളായണിയിലുളള അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂളില്‍ 2020-21 അധ്യയനവര്‍ഷത്തിലെ 5, പ്ലസ് വണ്‍ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് സെലക്ഷന്‍ ട്രയല്‍ ജനുവരി 21 ന് രാവിലെ 9.30 ന് ഗവ. വിക്ടോറിയ കോളേജ് ഗ്രൗണ്ടില്‍ നടക്കും. അത്ലറ്റിക്സ്, ഫുട്ബോള്‍, ജൂഡോ, ജിംനാസ്റ്റിക്സ്, റസ്ലിംഗ്, തായ്കോണ്ടോ തുടങ്ങിയ ഇനങ്ങളിലാണ് നിലവില്‍ പരിശീലനം നല്‍കുന്നത്. ഫിസിക്കല്‍ ടെസ്റ്റിന്റെയും സ്പോര്‍ട്സ് മെറിറ്റ് സര്‍ട്ടിഫിക്കറ്റുകളുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 4, 10 ക്ലാസ് വിദ്യാര്‍ഥികള്‍ നിലവില്‍ പഠിക്കുന്ന സ്‌കൂളിലെ മേധാവിയുടെ കത്ത്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ജാതി, ജനനസര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം അന്നേ ദിവസം രാവിലെ 9.30 ന് ഗവ. വിക്ടോറിയ കോളെജ് ഗ്രൗണ്ടില്‍ എത്തണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.
അഞ്ചാം ക്ലാസിലേക്ക് ഫിസിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും 7, 11 ക്ലാസുകളിലേക്ക് സബ്ജില്ല ജില്ല/സംസ്ഥാനതല മത്സരങ്ങളില്‍ വിജയിച്ച സര്‍ട്ടിഫിക്കറ്റിന്റെയും ഫിസിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക. എട്ട്, ഒമ്പത് ക്ലാസുകളിലെ ഒഴിവുകളിലേക്ക് ജില്ല/സംസ്ഥാനതല മത്സരങ്ങളില്‍ വിജയിച്ച സര്‍ട്ടിഫിക്കറ്റ്, ഫിസിക്കല്‍ സര്‍ട്ടിഫിക്കറ്റ്, സ്‌കില്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക. വിദ്യാര്‍ഥികള്‍ക്ക് നിയമാനുസൃത യാത്രാബത്ത അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളുമായോ, 9746661446 ലോ (എസ്. സുനുലാല്‍- സ്പോര്‍ട്സ് ഓഫീസര്‍) ബന്ധപ്പെടാം.
- Log in to post comments