Skip to main content

പീഡിയാട്രീഷ്യന്‍, എം.ബി.ബി.എസ് ഡോക്ടര്‍ കൂടിക്കാഴ്ച 20 ന്

 

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ ജില്ലയില്‍ പീഡിയാട്രീഷ്യന്‍, എം.ബി.ബി.എസ് ഡോക്ടര്‍ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പീഡിയാട്രീഷ്യന്‍ ഒഴിവിലേക്ക് എം.ബി.ബി.എസും ശിശുരോഗ വിഭാഗത്തില്‍ ബിരുദാനന്തര ബിരുദമോ അല്ലെങ്കില്‍ ഡിപ്ലോമയോ ആണ് യോഗ്യത. ടി.സി. മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും നിര്‍ബന്ധം. എം.ബി.ബി.എസ്. ഡോക്ടര്‍ തസ്തികയിലേക്ക് എം.ബി.ബി.എസ്. ബിരുദവും റ്റി.സി.എം.സി. രജിസ്ട്രേഷന്‍ നിര്‍ബന്ധം. അപേക്ഷകര്‍ക്ക് 2020 ജനുവരി ഒന്നിന് 65 വയസ്സ് കവിയരുത്. താത്പര്യമുള്ളവര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 20 ന് രാവിലെ 9.30 ന് എന്‍.എച്ച്.എം. ജില്ലാ ഓഫീസില്‍ അഭിമുഖത്തിന് എത്തണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭിക്കും. ഫോണ്‍: 0491-2504695.

date