Skip to main content

പലജാതി മരങ്ങളുടെ ലേലം 20 മുതല്‍

 

പാലക്കാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ റോഡ് സെക്ഷന്റെ പരിധിയിലുള്ള മരങ്ങള്‍, ശാഖകള്‍ ലേലം ചെയ്യുന്നു. മേലാമുറി-പൂടൂര്‍ കോട്ടായി റോഡില്‍ 3/500 കി.മി ഇടതു വശത്ത് നില്‍ക്കുന്ന മഴമരം ജനുവരി 20 ന് രാവിലെ 10. 30 നും പുളിമരം 11 നും പാലക്കാട്- പൊന്നാനി റോഡില്‍ 2/600 കി. മി വലതുവശത്തുള്ള കുരിശാംകുളം ബസ് സ്റ്റോപ്പിന് സമീപത്തെ തെങ്ങ് ഉച്ചയ്ക്ക് 12 നും ലേലം ചെയ്യും.

പറളി -മുണ്ടൂര്‍ റോഡില്‍ 3 /500 കി.മീ വലതുവശത്ത് ഭാഗികമായി വീണുകിടക്കുന്നതും അപകടാവസ്ഥയിലുമായ ആല്‍മരം ജനുവരി 21 ന് രാവിലെ 11 നും മാവു മരം ഉച്ചയ്ക്ക് 12നും കഞ്ചിക്കോട് ബസാര്‍ റോഡില്‍ പുതുശ്ശേരി വില്ലേജ് ഓഫീസിന് മുന്‍വശത്ത് നില്‍ക്കുന്ന മരം രാവിലെ 11.30 നും ലേലം ചെയ്യും.

തിരുനെല്ലായി കോസ് വേ റോഡില്‍ വാടപ്പറമ്പ് ഭാഗത്തെ ഞാവല്‍മരം ജനുവരി 23 ന് രാവിലെ 10.30 നും മേലാമുറി -പുടൂര്‍ കോട്ടായി നവക്കോട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം നില്‍ക്കുന്ന രണ്ട് മഴ മരങ്ങള്‍, ഒരു ഉങ്ങ് മരം എന്നിവ 11. 30 നും  പാലക്കാട്- പൊന്നാനി റോഡില്‍ പറളി ചന്തപ്പുര ഭാഗത്തെ മഹാഗണി മരം ഉച്ചയ്ക്ക് 12.30നും പഴയ ദേശീയപാതയില്‍ കാഴ്ച പറമ്പ് ജംഗ്ഷനു സമീപം നില്‍ക്കുന്ന മരം ജനുവരി 24 ന് രാവിലെ 11 നും ലേലം ചെയ്യുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ പൊതുമരാമത്ത് അസി. എന്‍ജിനീയറുടെ (നിരത്ത് വിഭാഗം) ഓഫീസില്‍ നിന്നും ലഭിക്കും.

date