ലൈഫ് മിഷന്: നെന്മാറ ബ്ലോക്ക് പഞ്ചായത്ത് കുടുംബ സംഗമവും അദാലത്തും ഇന്ന്
ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയിലുള്‍പ്പെടുത്തി വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ച നെന്മാറ ബ്ലോക്ക് പഞ്ചായത്തിലെ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും ഇന്ന് (ജനവരി 14) രാവിലെ 10 ന് ഇ.എം.എസ് പാര്‍ക്ക് മൈതാനിയില്‍ കെ.ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാമകൃഷ്ണന് അധ്യക്ഷനാകും.
കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സിവില്‍ സപ്ലൈസ്, കൃഷി വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, കുടുംബശ്രീ, ഐ.ടി.വകുപ്പ് (അക്ഷയ കേന്ദ്രം), ഫിഷറീസ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വ്യവസായ വകുപ്പ്, പട്ടികജാതി, പട്ടികവര്‍ഗ വകുപ്പ്, ക്ഷീരവികസന വകുപ്പ്, ആരോഗ്യം, റവന്യൂ, ശുചിത്വമിഷന്, വനിത ശിശുവികസനം, ഗ്രാമവികസന വകുപ്പ്, ലീഡ് ബാങ്ക്, ഗ്യാസ് ഏജന്‍സികള്‍, ബാംബൂ കോര്പറേഷന് എന്നീ വകുപ്പുകളുടെയും ഏജന്‍സികളുടെയും സ്റ്റാളുകളും സജ്ജമാക്കും.
ബ്ലോക്ക് വൈസ് പ്രസിഡന്റ് ലതാ പരമേശ്വരന്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ- ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതിയംഗങ്ങള്‍, മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
- Log in to post comments