സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ തിരഞ്ഞെടുപ്പ് 16 ന്
സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍, പ്ലസ് വണ്‍, കോളേജ് ഹോസ്റ്റലുകളിലേക്കും ഓപ്പറേഷന്‍ ഒളിമ്പിയ സ്‌കീമിലേക്കും 2020- 21 അധ്യയന വര്‍ഷത്തേക്കുള്ള സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ തിരഞ്ഞെടുപ്പ് ജനുവരി 16 ന് രാവിലെ ഒമ്പത് മുതല്‍ ഗവ. വിക്ടോറിയ കോളേജ് ഗ്രൗണ്ടില്‍ നടക്കും. അത്ലെറ്റിക്‌സ്, ഫുട്‌ബോള്‍, വോളിബോള്‍ വിഭാഗങ്ങളിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.
സ്‌കൂള്‍ ഹോസ്റ്റല്‍: ആറ്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്ന 14 വയസ്സ് തികയാത്തവര്‍ക്ക് പങ്കെടുക്കാം. ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയവരെ ഒമ്പതാം ക്ലാസ്സിലേക്ക് പരിഗണിക്കുന്നതാണ്.
പ്ലസ് വണ്‍ ഹോസ്റ്റല്‍: വ്യക്തിഗത ഇനത്തില്‍ സംസ്ഥാന മത്സരങ്ങളില്‍ അഞ്ചാം സ്ഥാനം വരെയും ടീമിനത്തില്‍ സംസ്ഥാനതലത്തില്‍ പങ്കെടുത്തവരും ആയിരിക്കണം.
കോളേജ് ഹോസ്റ്റല്‍: സംസ്ഥാനതലത്തില്‍ മെഡല്‍ നേടിയവര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം.
പങ്കെടുക്കാന്‍ താല്‍പര്യമുള്ള കായികതാരങ്ങള്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പഠിക്കുന്ന ക്ലാസ് എന്നിവ ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതരില്‍ നിന്നും സ്‌പോര്‍ട്‌സില്‍ പ്രാവീണ്യം നേടിയിട്ടുള്ള സര്‍ട്ടിഫിക്കറ്റുകളും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എത്തണമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491 2505100.
- Log in to post comments