Post Category
റോഡ് സുരക്ഷാ വാരാചരണം ജില്ലാതല ഉദഘാടനം
റോഡ് സുരക്ഷാ വാരാചരണം ജില്ലാതല ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ജി ശിവവിക്രം നിര്‍വഹിച്ചു. രാജ്യമൊട്ടാകേ ജനുവരി 11 മുതല്‍ 17 വരെ റോഡ് സുരക്ഷാ വാരം ആചരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്. പാലക്കാട് ആര്‍.ടി.ഓ എ.കെ ശശികുമാര്‍, എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഓ പി ശിവകുമാര്‍, പാലക്കാട് ഡി.വൈ.എസ്.പി സാജു കെ എബ്രഹാം, റോട്ടറി ക്ലബ് പാലക്കാട് ഈസ്റ്റ് പ്രസിഡന്റ് കാദര്‍ മൊയ്ദീന്‍, ട്രാഫിക് എസ്.ഐ മുഹമ്മദ് കാസിം, മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍ പ്രമോദ് ശങ്കര്‍ എന്നിവര്‍ സംസാരിച്ചു. ചിറ്റൂര്‍ മെട്രോ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ ദേവദാസിന് വിവാഹത്തിന് പാരിതോഷികമായി ലഭിച്ച തുക വിനിയോഗിച്ചു വാങ്ങിയ ഹെല്‍മെറ്റുകളുടെ സൗജന്യ വിതരണം നടത്തി. വരും ദിവസങ്ങളില്‍ വിവിധ അവബോധ ക്ലാസുകള്‍, ക്വിസ്സ് മത്സരങ്ങള്‍, പ്രത്യേക വാഹന പരിശോധന എന്നിവ ഉണ്ടായിരിക്കും.
date
- Log in to post comments