ഇന്ത്യ സ്‌കില്‍സ് കേരള 2020 ജനുവരി 15 ന് മലമ്പുഴയില്‍
വ്യവസായ പരിശീലന വകുപ്പ് സംഘടിപ്പിക്കുന്ന ഇന്ത്യ സ്‌കില്‍സ് കേരള 2020 പാലക്കാട് ജില്ലാതല ഉദ്ഘാടനം ജനുവരി 15 ന് രാവിലെ 10 ന് മലമ്പുഴ ഗവ. ഐ.ടി.ഐ അങ്കണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ കെ. ശാന്തകുമാരി നിര്‍വഹിക്കും. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി. ഷൈജ അധ്യക്ഷയാകും.
'തൊഴില്‍ മികവിന്റെ കളിക്കളത്തില്‍ തെളിയിക്കൂ നിങ്ങളുടെ സ്‌കില്‍' എന്ന ആശയത്തിലാണ് വ്യവസായിക പരിശീലന വകുപ്പും കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സും സംയുക്തമായി പരിപാടി സംഘടിപ്പിക്കുന്നത്. 24 സ്‌കില്ലുകളിലായി സംഘടിപ്പിക്കുന്ന മത്സരങ്ങള്‍ക്ക് യാതൊരുവിധ വിദ്യാഭ്യാസ യോഗ്യതയും നിഷ്‌കര്‍ഷിച്ചിട്ടില്ല. 21 വയസ്സിനു താഴെ പ്രായമുള്ളവര്‍ക്ക് മാത്രമായാണ് പരിപാടികള്‍ നടത്തുന്നത്. ജില്ലയില്‍ മാത്രമായി 1500ഓളം പേര്‍ മത്സരത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനതല വിജയികള്‍ക്ക് ഒരു ലക്ഷം രൂപ വീതവും റണ്ണേഴ്‌സ് അപ്പിന് 50,000 രൂപ വീതവും സമ്മാനം ലഭിക്കും. സംസ്ഥാനതല മത്സരം ഫെബ്രുവരി 15 മുതല്‍ 17 വരെ കോഴിക്കോട് നടക്കും. 2021 ചൈനയില്‍ നടക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധാനം ചെയ്യുന്ന അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയാണ് ഇത്തരം മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. മലമ്പുഴ ജനറല്‍ ഐ.ടി.ഐ, മലമ്പുഴ വനിതാ ഐ.ടി.ഐ, വാണിയംകുളം ഗവ. ഐ.ടി.ഐ, കുഴല്‍മന്ദം ഗവ.ഐ.ടി.ഐ എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.
- Log in to post comments