Skip to main content

സ്പോര്‍ട്സ് ഹോസ്റ്റല്‍ ജില്ലാതല തെരഞ്ഞെടുപ്പ് ജനുവരി 17ന്

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന  സ്‌കൂള്‍, പ്ലസ് വണ്‍,  കോളജ് ഹോസ്റ്റലുകളിലേക്കും ഓപ്പറേഷന്‍ ഒളിമ്പിയ സ്‌കീമിലേക്കും 2020-21 അധ്യായനവര്‍ഷത്തേക്കുള്ള കായികതാരങ്ങളുടെ ജില്ലാതല തെരഞ്ഞെടുപ്പ്  ജനുവരി 17ന് മഞ്ചേരി ഗവ:ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തും.  അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍,വോളീബോള്‍ തുടങ്ങിയ കായിക ഇനങ്ങളിലാണ് സെലക്ഷന്‍.
സ്‌കൂള്‍തലത്തില്‍ ഏഴ്, എട്ട്, പ്ലസ് വണ്‍ ക്ലാസുകളിലേക്കും കോളജില്‍ ഒന്നാം വര്‍ഷ ഡിഗ്രി ക്ലാസുകളിലേക്കുമാണ് സെലക്ഷന്‍ നടത്തുന്നത്. ഇപ്പോള്‍ ആറ്, ഏഴ്, പത്ത്, പ്ലസ്ടു  ക്ലാസുകളില്‍ പഠിക്കുന്നവരാണ് സെലക്ഷനില്‍ പങ്കെടുക്കേണ്ടത്. ഏഴ്,എട്ട് ക്ലാസുകളിലേക്ക് നടത്തുന്ന സെലക്ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് 14 വയസ്സ് തികയരുത്. ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയവരെ ഒന്‍പതാം ക്ലാസിലേക്കും രണ്ടാം വര്‍ഷ ഡിഗ്രി ക്ലാസുകളിലേക്കും  പരിഗണിക്കും. പ്ലസ് വണ്‍  ഹോസ്റ്റല്‍ സെലക്ഷനില്‍ പങ്കെടുക്കുന്നവര്‍ വ്യക്തിഗതയിനത്തില്‍  സംസ്ഥാനമത്സരങ്ങളില്‍  അഞ്ചാം സ്ഥാനവും ടീമിനത്തില്‍ സംസ്ഥാനതലത്തില്‍ പങ്കെടുത്തവരുമായിരിക്കണം. കോളജ് ഹോസ്റ്റല്‍ സെലക്ഷനില്‍ പങ്കെടുക്കുന്നവര്‍ സംസ്ഥാനതലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ മെഡല്‍ നേടിയവരായിരിക്കണം. വോളിബോള്‍ സെലക്ഷന് പങ്കെടുക്കുന്ന സ്‌കൂള്‍ തല പെണ്‍കുട്ടികള്‍ക്ക് മിനിമം 163 സെ.മീ പൊക്കവും ആണ്‍കുട്ടികള്‍ക്ക് 170 .സെ.മീ   പൊക്കവും ഉണ്ടായിരിക്കണം.
 സെലക്ഷനില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ പഠിക്കുന്ന സ്‌കൂള്‍, ക്ലാസ്, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് പ്രധാനധ്യാപകന്‍/പ്രിന്‍സിപ്പാള്‍ എന്നിവരില്‍ നിന്ന് കായിക മികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും പകര്‍പ്പും രണ്ട് ഫോട്ടോയും കളിക്കാനുള്ള കിറ്റും സഹിതം  ജനുവരി  17ന് രാവിലെ 7.30 ന് മുമ്പായി മഞ്ചേരി ഗവ: ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍  ഹാജരാകണമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍-0483 2734701.
 

date