Skip to main content

യുവജന ദിനാചരണം സംസ്ഥാനതല ഉദ്ഘാടനവും ആര്‍ദ്രം ജനകീയ ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനവും 13ന്

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ദേശീയ യുവജന ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ആര്‍ദ്രം ജനകീയ ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനവും ജനുവരി 13 ന് ഉച്ച കഴിഞ്ഞ് 2.30 ന് കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. തുറമുഖ വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. കെ സുധാകരന്‍ എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ ടി വി സുഭാഷ് ദിനാചരണ സന്ദേശം നല്‍കും.
ഉദ്ഘാടനച്ചടങ്ങിന് ശേഷം കോളേജുകളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ക്കായി പ്രസംഗ മത്സരവും തുടര്‍ന്ന് വിവിധ കലാപരിപാടികളും നടക്കും. യുവജന ദിനാചരണത്തോടനുബന്ധിച്ച്  കണ്ണൂര്‍ പട്ടണത്തില്‍ ഫ്‌ളാഷ് മോബും സംഘടിപ്പിക്കും.
ഉദ്ഘാടനത്തിന് മുന്നോടിയായി 13ന് രാവിലെ 7.30 ന് കാനന്നൂര്‍ സൈക്ലിങ്ങ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സൈക്കിള്‍ റാലി കലക്ടറേറ്റ് പരിസരത്തുവെച്ച് തുറമുഖ വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഫ്‌ളാഗ് ഓഫ് ചെയ്യും. രാവിലെ 10 മണിക്ക് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ വെച്ച് രാഷ്ട്രീയ, യുവജന, സന്നദ്ധ, സാമൂഹ്യ സംഘടനകളുടെ സഹകരണത്തോടെ സന്നദ്ധ രക്തദാന ക്യാമ്പും നടക്കും. ക്യാമ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് ഉദ്ഘാടനം ചെയ്യും.

date