കണ്ണൂര്‍ അറിയിപ്പുകള്‍
കാരുണ്യമേകാം വി കെയറിലൂടെ;
ഫണ്ട് സമാഹരണത്തിന് കൂട്ടായ്മ
ജനങ്ങളുടെ സഹകരണത്തോടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് സാമൂഹ്യ സുരക്ഷ മിഷന്‍ മുഖേന ആവിഷ്‌കരിച്ച വി കെയര്‍ പദ്ധതിയിലേക്ക് ഫണ്ട് ശേഖരിക്കുന്നതിന് കൂട്ടായ്മ . വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍, സഹകരണ സ്ഥാപനങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റുകള്‍ തുടങ്ങിയവരില്‍ നിന്നെല്ലാം പദ്ധതിയിലേക്കാവശ്യമായ തുക സമാഹരിക്കാനാണ് ശ്രമം. വൃക്ക മാറ്റിവെക്കല്‍, മജ്ജ മാറ്റിവെക്കല്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍, എന്നിവയ്ക്കുള്ള സഹായധനവും ഭിന്നശേഷിയുള്ളവര്‍ക്ക് സഹായ ഉപകരണങ്ങളും മറ്റ് ജീവിതോപാധികളും ഉള്‍പ്പടെ നല്‍കിവരുന്നതാണ് പദ്ധതി. വന്‍ ചികിത്സാ ചെലവ് വരുന്ന ശസ്ത്രക്രിയകള്‍ അടക്കമുള്ളവ വീ കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ ഫണ്ടിനൊപ്പം സന്നദ്ധ സഹായം കൂടി സമാഹരിച്ച് പദ്ധതി കൂടുതല്‍ വിപുലപ്പെടുത്തുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. ഇതു സംബന്ധിച്ച ആലോചന യോഗം ആരോഗ്യ വകുപ്പ്് മന്ത്രിയുടെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച്ച രാവിലെ 11.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
കരട് വോട്ടര്‍ പട്ടിക തയ്യാറാക്കല്‍:
ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും
തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജനുവരി 20ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിനും ഫെബ്രുവരി 28ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിനും മുന്നോടിയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഇആര്‍ഒമാര്‍, എഇആര്‍ഒമാര്‍, ഇലക്ഷന്‍ ക്ലര്‍ക്ക് എന്നിവര്‍ക്ക് ജനുവരി 13,14,15 തീയതികളില്‍ പരിശീലനം നല്‍കുന്നു. ജില്ലാ പഞ്ചായത്തിന്റെ വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിശീലന പരിപാടി 13ന് രാവിലെ 9.30ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉദ്ഘാടനം ചെയ്യും.
പെന്‍ഷന്‍ വിതരണം ആരംഭിച്ചു
കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ് കായംകുളം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിന്റെ പരിധിയില്‍ വരുന്ന കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പെന്‍ഷന്‍ വിതരണം തുടങ്ങി. ഡിസംബര്‍ 15 ന് മുമ്പ് മസ്റ്ററിങ് പൂര്‍ത്തീകരിച്ചിട്ടുള്ളതും ഇതുവരെ പെന്‍ഷന്‍ തുക ലഭിച്ചിട്ടില്ലാത്തതുമായ പെന്‍ഷന്‍കാര്‍ ബാങ്ക് പാസ്ബുക്ക്, ആധാര്‍കാര്‍ഡ്, പെന്‍ഷന്‍ കാര്‍ഡ് /പെന്‍ഷന്‍ ബുക്ക് എന്നിവ ജനുവരി 18 ന് മുമ്പ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ എത്തിക്കുകയോ 0479 2446518 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉണ്ടായിരിക്കില്ല
ജനുവരി 17 ന് എറണാകുളം സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രത്തില്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉണ്ടായിരിക്കില്ല. കോട്ടയം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജനുവരി 24 നും, തൃശൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജനുവരി 30 നും ജില്ലാതല സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതാണെന്ന് നോര്‍ക്കാ റൂട്ട്‌സ് എറണാകുളം സെന്റര്‍ മാനേജര്‍ അറിയിച്ചു. അപേക്ഷകര്‍ ഓണ്‍ലൈനായി http://202.88.244.146.8084/ norka എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ 0484- 2371810, 2957099 ല്‍ ലഭിക്കും.
ഒറ്റത്തവണ പ്രമാണ പരിശോധന
സഹകരണ മേഖലയിലെ അപെക്‌സ് സൊസൈറ്റികളിലെ എല്‍ ഡി ക്ലര്‍ക്ക്(ജനറല്‍ ആന്റ് സൊസൈറ്റി വിഭാഗം-225/17, 226/17) തസ്തികകളിലേക്ക് ഡിസംബര്‍ 13 ന് പ്രസിദ്ധീകരിച്ച സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ഒറ്റത്തവണ പ്രമാണ പരിശോധന ജനുവരി 14 മുതല്‍ 22 വരെ (18, 19 ഒഴികെ) യുള്ള തീയതികളില്‍ പി എസ് സി കോഴിക്കോട് മേഖല ഓഫീസില്‍ നടത്തും. വിശദാംശങ്ങള്‍ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഫോണ്‍: 0495 2371500.
ലെവല്‍ക്രോസ് അടച്ചിടും
താഴെ ചൊവ്വ - ആയിക്കര റോഡില്‍ എടക്കാട് - കണ്ണൂര്‍ സ്റ്റേഷനുകള്‍ക്കിയിലുള്ള 240-ാം നമ്പര്‍ ലെവല്‍ക്രോസ് ജനുവരി 11 ശനിയാഴ്ച രാവിലെ എട്ട് മണി മുതല്‍ ജനുവരി 15 ന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.
റിപ്പബ്ലിക് ദിനാഘോഷം; യോഗം 14 ന്
റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട യോഗം ജനുവരി 14 ന് വൈകിട്ട് മൂന്ന് മണിക്ക് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേരും.
പാഴ്ക്കടലാസ് ലേലം
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ പാഴ്ക്കടലാസ് ജനുവരി 15 ന് രാവിലെ 11 മണിക്ക് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍: 0497 2700231.
മരം ലേലം
തളിപ്പറമ്പ് - കൂര്‍ഗ് റോഡില്‍ അമ്മംകുളം മുതല്‍ ഒടുവള്ളിത്തട്ട് വരെ റോഡരികില്‍ 11 കെ വി ലൈനിന്റെ പ്രവൃത്തി നടത്തുന്നതിന് തടസ്സമായി നില്‍ക്കുന്ന മരങ്ങളുടെ ലേലം ജനുവരി 13 ന് രാവിലെ 10.30 ന് തളിപ്പറമ്പ് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയ(നിരത്തുകള്‍)ത്തില്‍ നടത്തും.
കുപ്പം - ചുടല - പാണപ്പുഴ - കണാരംവയല്‍ റോഡ് നിര്‍മ്മാണപ്രവൃത്തിയുമായി ബന്ധപ്പെട്ട് മുറിക്കേണ്ടിവരുന്ന മരങ്ങളുടെ ലേലം ജനുവരി 13 ന് രാവിലെ 11.30 ന് തളിപ്പറമ്പ് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയ(നിരത്തുകള്‍)ത്തില്‍ നടത്തും.
സെലക്ഷന്‍ ട്രയല്‍ 14 ന്
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലെ 2020-21 വര്‍ഷത്തെ പ്രവേശനത്തിനായി പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിന് ജനുവരി 14 ന് കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ സെലക്ഷന്‍ ട്രയല്‍ നടത്തും. അഞ്ചാം ക്ലാസ്സിലേക്ക് ഫിസിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും, ഏഴ്, 11 ക്ലാസ്സുകളിലേക്ക് സബ്ബ്ജില്ല/ജില്ല/സംസ്ഥാനതല മത്സരത്തില്‍ വിജയിച്ച സര്‍ട്ടിഫിക്കറ്റിന്റെയും, ഫിസിക്കല്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലും, എട്ട്, ഒമ്പത് ക്ലാസ്സുകളിലേക്ക് ഒഴിവുള്ള സീറ്റിലേക്ക് ജില്ല/സംസ്ഥാനതല മത്സരത്തില്‍ വിജയിച്ച സര്‍ട്ടിഫിക്കറ്റിന്റെയും ഫിസിക്കല്‍ ടെസ്റ്റിന്റെയും, സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലും പ്രവേശനം നല്‍കുന്നതാണ്. പങ്കെടുക്കുന്ന കുട്ടികള്‍ സ്‌കൂള്‍ മേധാവിയുടെ കത്ത്, ഫോട്ടോ, ജാതി, ജനന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ (ലഭ്യമാണെങ്കില്‍) എന്നിവ സഹിതം 14 ന് രാവിലെ ഒമ്പത് മണിക്ക് എത്തിച്ചേരണം.
പി എസ് സി പരീക്ഷാ പരിശീലനം
വിമുക്തഭടന്‍മാര്‍ക്കും വിധവകള്‍ക്കും ആശ്രിതര്‍ക്കും പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പി എസ് സി പരീക്ഷാ പരിശീലനം അടുത്ത ആഴ്ച ആരംഭിക്കും. താല്‍പര്യമുള്ളവരും ഇതിനകം അപേക്ഷ നല്‍കിയവരും ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0497 2700069.
ടൂറിസം ഇന്‍ഫര്‍മേഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ കേന്ദ്രം ശിലാസ്ഥാപനം നാളെ
കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പിന്റെ കീഴില്‍ കണ്ണൂരില്‍ ആരംഭിക്കുന്ന ടൂറിസം ഇന്‍ഫര്‍മേഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം ജനുവരി 11 ന് ശനിയാഴ്ച വൈകിട്ട് 5.30 ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. മേയര്‍ സുമ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.
അപേക്ഷ ക്ഷണിച്ചു
സി ഡിറ്റിന്റെ മേലെ ചൊവ്വ പഠനകേന്ദ്രത്തില്‍ ആരംഭിക്കുന്ന പി ജി ഡി സി എ, ഡി സി എ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദം, എസ് എസ് എല്‍ സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. തൊഴിലധിഷ്ഠിത കോഴ്‌സുകളായ ഡി ടി പി, കമ്പ്യൂട്ടര്‍ ടീച്ചര്‍ ട്രെയിനിങ്ങ്, അക്കൗണ്ടിങ്ങ്, എം എസ് ഓഫീസ്, ഡാറ്റാ എന്‍ട്രി, വേഡ് പ്രൊസസിങ്ങ്, ടാലി എന്നീ കോഴ്‌സുകളിലേക്കും അപേക്ഷിക്കാം. എസ് സി, എസ് ടി, ബി പി എല്‍ വിഭാഗത്തില്‍പെട്ടവര്‍ക്ക് ഫീസിളവ് ലഭിക്കും. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും സി ഡിറ്റിന്റെ പഠനകേന്ദ്രത്തില്‍ ലഭിക്കും. ഫോണ്‍: 9947763222
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലയിലെ വളപട്ടണം നദിയിലെ സാന്റ് ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം മണല്‍ വാരുന്നതിനുള്ള പാരിസ്ഥിതികാനുമതിക്ക് മൈനിംഗ് പ്ലാന്‍, പ്രി ഫീസിബിലിറ്റി റിപ്പോര്‍ട്ട് മുതലായവ തയ്യാറാക്കി അപേക്ഷ സമര്‍പ്പിക്കുന്നതിനാവശ്യമായ മുഴുവന്‍ പ്രവൃത്തികളും ചെയ്യുന്നതിനായി ആര്‍ ക്യു പി മാരെ നിയമിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 15 ന് വൈകിട്ട് അഞ്ച് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2700645.
ഓണ്‍ലൈന്‍ ലേലം
വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്ക് തടികളുടെ വില്‍പന ജനുവരി 31 ന് നടക്കും. ഓണ്‍ലൈന്‍ വഴി നടത്തുന്ന ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള സൗജന്യ രജിസ്‌ട്രേഷന്‍ ജനുവരി 15 ന് ഡിപ്പോയില്‍ നടക്കും. താല്‍പര്യമുള്ളവര്‍ പാന്‍കാര്‍ഡ്, ദേശസാല്‍കൃത ബാങ്ക് പാസ്ബുക്ക്, ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ്, ഇ മെയില്‍ അഡ്രസ്, ജി എസ് ടി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (കച്ചവടക്കാര്‍) എന്നിവ സഹിതം അന്നേ ദിവസം ഗവ.ടിമ്പര്‍ ഡിപ്പോയില്‍ ഹാജരാകണം. ഫോണ്‍: 0490 2302080.
ഗതാഗതം നിരോധിച്ചു
വട്ടിയാന്തോട് - കരുമാങ്കയം - മാണിപ്പാറ - കുന്നത്തൂര്‍ - പൈസക്കരി റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 11 ശനിയാഴ്ച മുതല്‍ ഒരു മാസത്തേക്ക് പ്രസ്തുത റോഡ് വഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു. മാണിപ്പാറയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കോട്ടപ്പാറ - കുഞ്ഞിപ്പറമ്പ് വഴി കുന്നത്തൂര്‍ റോഡിലേക്കും കുന്നത്തൂരില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കുന്നത്തൂര്‍ കുഞ്ഞിപ്പറമ്പ് - വാതില്‍മട വഴി മലയോര ഹൈവേയിലേക്കും കടന്നുപോകേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക്
മോട്ടിവേഷന്‍ ക്ലാസും കരിയര്‍ ഗൈഡന്‍സും
ജില്ലാ പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ ഹൈസ്‌കൂളുകളില്‍ പഠിക്കുന്ന പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസും പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സും നല്‍കുന്നു. ജനുവരി 12ന് രാവിലെ 10.30 മുതല്‍ അഞ്ച് മണി വരെയാണ് ക്ലാസുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04972700306, 2700205.
അധ്യാപക നിയമനം
പുഴാതി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ബോട്ടണി സീനിയര്‍ അധ്യാപകന്റെ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ജനുവരി 13 ന് ഉച്ചക്ക് രണ്ട് മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
വാഹനം ആവശ്യമുണ്ട്
ഡെപ്യൂട്ടി കലക്ടര്‍ ആന്റ് അപ്പലറ്റ് അതോറിറ്റിക്ക് മാസവാടക വ്യവസ്ഥയില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ വാഹനം (മഹീന്ദ്ര ബൊലേറൊ) ലഭ്യമാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ജനുവരി 14 ന് വൈകിട്ട് മൂന്ന് മണി വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും.
ലേലം ചെയ്യും
കണ്ണൂര്‍ വനം ഡിവിഷന്റെ കീഴിലുള്ള തളിപ്പറമ്പ്, കൊട്ടിയൂര്‍, കണ്ണവം റെയിഞ്ച് ഓഫീസ് പരിധിയിലെ കശുമാവിന്‍തോട്ടങ്ങളില്‍ നിന്നും കശുവണ്ടി ശേഖരിക്കുന്നതിനുള്ള അവകാശവും കണ്ണവം റെയിഞ്ച് ഓഫീസ് പരിധിയിലെ കുരുമുളക് വള്ളികളില്‍ നിന്നും കുരുമുളക് ശേഖരിക്കുന്നതിനുള്ള അവകാശവും അതത് റെയിഞ്ച് ഓഫീസുകളില്‍ നിന്നും ജനുവരി 15 ന് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ 0497 3704808 (ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് കണ്ണൂര്‍), 0460 2206696 (തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്), 0490 2302015 (കൊട്ടിയൂര്‍ റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്), 0490 2300971 (കണ്ണവം റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്) എന്നീ നമ്പറുകളില്‍ ലഭിക്കും.
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ്ങ് കോളേജിലെ കോളേജ് ബസുകള്‍ക്ക് ജി പി എസ് ട്രാക്ടര്‍ സംവിധാനം വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 16 ന് 10 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.
കശുവണ്ടി ലേലം
കണ്ണൂര്‍ ജില്ലാ അഭയനികേതന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നും നടപ്പുവര്‍ഷം കശുവണ്ടി വിളവെടുക്കാനുള്ള അവകാശം ജനുവരി 17 ന് ലേലം വഴി നല്‍കും. താല്‍പര്യമുള്ളവര്‍ രാവിലെ 10 മണിക്ക് അഭയനികേതന്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0497 2835002.
സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം
സി- ഡിറ്റ് നടപ്പിലാക്കുന്ന സൈബര്‍ ശ്രീ കമ്പ്യൂട്ടര്‍ പരിശീലനത്തിനായി 20നും 26നും മധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പൈത്തണ്‍ പ്രോഗ്രാമിംഗ്, ഐ ടി ഓറിയന്റഡ് സോഫ്റ്റ് സികില്‍ ഡെവലപ്‌മെന്റ് ട്രെയിനിംഗ്, ഐ ടി ബേയ്‌സ്ഡ് ബിസിനസ് മാനേജ്‌മെന്റ്, വിഷ്വല്‍ ഇഫക്ട്‌സ് ആന്റ് ആനിമേഷന്‍ ഇന്‍ ഫിലിം ആന്റ് വിഷ്വല്‍ മീഡിയ എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. വിശദവിവരങ്ങളും അപേക്ഷാ ഫോറവും www.cybersri.org എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 25ന് മുമ്പായി സൈബര്‍ ശ്രീ സെന്റര്‍, അംബേദ്കര്‍ ഭവന്‍, മണ്ണന്തല പി ഒ, തിരുവനന്തപുരം -695015 എന്ന വിലാസത്തിലോ cybersritraining@gmail.com എന്ന ഇ മെയിലിലോ ലഭിക്കണം. ഫോണ്‍: 0471 2933944, 9447401523.
- Log in to post comments