Skip to main content

ചെക്യേരി പട്ടിക വര്‍ഗ കോളനിയിലെ പാര്‍പ്പിട പ്രശ്‌നങ്ങള്‍ പരിഹരിക്കും: ജില്ലാ കലക്ടര്‍ കലക്ടര്‍ ടി വി സുഭാഷ് ചെക്യേരി പട്ടികവര്‍ഗ കോളനി സന്ദര്‍ശിച്ചു.

കോളയാട് പഞ്ചായത്തിലെ ചെക്യേരി പട്ടികവര്‍ഗ കോളനിയിലെ പാര്‍പ്പിടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ്. കോളനി സന്ദര്‍ശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടില്ലാത്തതുമായ ബന്ധപ്പെട്ട നിരവധി പരാതികളാണ് കലകടര്‍ക്ക്  ലഭിച്ചത്. പി എം എ വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുപ്പത് പേര്‍ക്ക് വീട് നിര്‍മ്മിച്ച് കൊടുക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ജലനിധി കുടിവെള്ള പൈപ്പ് പൊട്ടിയ പരാതിയില്‍ പൈപ്പ് എത്രയും പെട്ടെന്ന് നന്നാക്കാനുള്ള നടപടി കൈക്കൊള്ളുമെന്ന് കലക്ടര്‍ വ്യക്തമാക്കി. കുടുംബശ്രീ മിഷന്‍ മായി ബന്ധപ്പെട്ടു കോളനി  നിവാസികള്‍ക്ക് ഉപജീവനം കണ്ടെത്തുന്നത്തിന് പരിശീലനം നല്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി.
അസുഖമായി കിടക്കുന്ന മകനെ സ്‌കൂളില്‍ കൊണ്ട് പോകാനും ഡോക്ടറെ കാണിക്കാനും റോഡില്ലാത്തതിനാല്‍ ദീര്‍ഘദൂരം എടുത്തു കൊണ്ട് പോവേണ്ട അവസ്ഥയാണുള്ളത് എന്ന കോളനിയിലെ ഒരമ്മയുടെ പരാതി കലക്ടര്‍ അനുതാപ പൂര്‍വ്വമാണ് കേട്ടത്. ഇത്തരത്തില്‍ റോഡ് ഇല്ലാത്ത
തുമായി ബന്ധപ്പെട്ട്  നിരവധി പരാതികളാണ് കളക്ടര്‍ക്  ലഭിച്ചത്. ചെക്യേരി നായ്ക്കരിമ്പില്‍ റോഡ്,  ചെക്യേരി കരിമ്പില്‍ റോഡ് എന്നീ രണ്ടു റോഡുകളും പാലവും നിര്‍മിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട പരാതിക്ക് നിയമാനുസൃത നടപടി സ്വീകരിക്കാമെന്നും അധികൃതര്‍ അറിയിച്ചു. വന്യജീവിശല്യത്തിനു പരിഹാരം കാണാമെന്നും കലക്ടര്‍ അറിയിച്ചു. കോളനിയില്‍  ആയുര്‍വേദ ക്യാമ്പ് നടത്താനും തീരുമാനമായി. പാരമ്പര്യ വൈദ്യന്‍മാരായ രണ്ടു പേര്‍ക്ക്് വൈദ്യചികിത്സയ്ക്കായി ചികിത്സാകേന്ദ്രം നിര്‍മ്മിച്ച് നല്‍കാനും തീരുമാനമായി.സ്ത്രീകളാണ്  കോളനി യിലെ പ്രശ്‌നങ്ങള്‍ കളക്ടര്‍ക് മുന്‍പില്‍ അവതരിപ്പിച്ചത്. കോളനിയിലെ പൊതു പരാതികള്‍ കൂടാതെ വ്യക്തി പരമായ പരാതികളും കളക്ടര്‍ക് മുന്‍പാകെ എത്തി.
കണ്ണൂര്‍ അസിസ്റ്റന്റ് കലക്ടര്‍ ഡോ ഹാരിസ് റഷീദ്, തലശ്ശേരി സബ് കലക്ടര്‍ ആസിഫ് കെ യൂസഫ്, ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ ജാക്ലിന്‍ ഷൈനി ഫെര്‍ണാണ്ടസ്,  റേഞ്ച് ഫോറെസ്റ്റ് ഓഫീസര്‍ ഡി ഹരിലാല്‍, കോളയാട് പഞ്ചായത്ത് സെക്രട്ടറി മുന്ന പി സദാനന്ദന്‍,  മെമ്പര്‍ ഗീത ജയരാജന്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ടി കെ സജിത,  കുടുംബശ്രീ മിഷന്‍ പ്രതിനിധികള്‍ പങ്കെടുത്തു 

date