സാമ്പത്തിക സെന്‍സസ് തുടങ്ങി
സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടെയും കണക്കെടുപ്പിനുള്ള ഏഴാമത് സെന്‍സസിന് ജില്ലയില്‍ തുടക്കമായി. ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബുവിന്‍റെ ഔദ്യോഗിക വസതിയിലെത്തി അദ്ദേഹത്തിന്‍റെ കുടുംബ വിവരങ്ങളാണ് ആദ്യം ശേഖരിച്ചത്.
ഇക്കണോമിക്സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടര്‍ മേരി ജോര്‍ജ്, റിസര്‍ച്ച് ഓഫീസര്‍ പി.ആര്‍. ശ്രീലേഖ, കണ്‍സള്‍ട്ടന്‍റ് ജഗന്‍ സാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിവരശേഖരണം.
മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. പരിശീലനം ലഭിച്ച 1488 എന്യൂമറേറ്റര്‍മാരെയും 132 സൂപ്പര്‍വൈസര്‍ മാരെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്.
ഇക്കണോമിക്സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ ഇ-ഗവേണന്‍സ് സര്‍വീസസ് ഇന്ത്യ ലിമിറ്റഡിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സര്‍വ്വേ മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കും.
- Log in to post comments