ഭൂരഹിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കണം : തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ
സംസ്ഥാനത്തെ ഭൂരഹിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ നിര്‍ദേശിച്ചു. കോട്ടയം നഗരസഭ ലൈഫ് മിഷന് ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും മാമ്മന്‍ മാപ്പിള ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് മൂന്നര ലക്ഷത്തിലധികം ഭൂരഹിതരാണുള്ളത്. ഇവര്‍ക്ക് ഉചിതമായ ഭൂമി കണ്ടെത്തുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണം- അദ്ദേഹം പറഞ്ഞു.
കോട്ടയം നഗരസഭയില്‍ ലൈഫ് മിഷന്-പി.എം.എ.വൈ പദ്ധതിയില്‍ രണ്ടു ഘട്ടങ്ങളിലായി 350 വീടുകളാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്. ജില്ലയില്‍ ഏറ്റവുമധികം വീടുകള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയ നഗരസഭ കോട്ടയമാണ്. 509 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.
സംഗമത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തിയ അദാലത്തില്‍ 132 അപേക്ഷകളാണ് ലഭിച്ചത്. ഇവയില്‍ 117 എണ്ണത്തില്‍ തീര്‍പ്പു കല്പ്പിച്ചു.
ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്. സോന അധ്യക്ഷത വഹിച്ചു. ലൈഫ് മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.എന്‍. സുഭാഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എസ്.ബി.ഐ ഫിനാന്‍ഷ്യല്‍ കൗണ്‍സലര്‍ ശിവജി മേനോന് ബാങ്കുകളുമായി ബന്ധപ്പെട്ട പദ്ധതികള്‍ വിശദീകരിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ സൂസന് കുഞ്ഞുമോന്, വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് ജോസ് പള്ളിക്കുന്നേല്‍, മുനിസിപ്പല്‍ സെക്രട്ടറി ഇ.ടി. സുരേഷ് കുമാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, സി.ഡി.എസ് ചെയര്പേഴ്സണ്മാര് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments