സ്പോര്‍ട്സ് ഹോസ്റ്റല്‍ സെലക്ഷന് 17ന്
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകളില്‍ പ്രവേശനത്തിനുള്ള സെലക്ഷന് ട്രയല്‍സ് ജനുവരി 17ന് കോട്ടയം നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടില്‍ നടത്തും.
ഓപ്പറേഷന് ഒളിമ്പ്യ പദ്ധതിയിലേക്കും 2020-21 അധ്യയനവര്‍ഷം ഏഴ്, എട്ട് ക്ലാസ്സുകള്‍, പ്ലസ്വണ്, ഒന്നാംവര്‍ഷ ഡിഗ്രി ക്ലാസുകളിലേക്കുമാണ് പ്രവേശനം.
അത്ലറ്റിക്സ,് വോളിബോള്‍, ഫുട്ബോള്‍ എന്നീ ഇനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സെലക്ഷന് ലഭിക്കും.
ജനന സര്‍ട്ടിഫിക്കറ്റ്, ഹെഡ്മാസ്റ്റര്/പ്രിന്‍സിപ്പല്‍ നല്കിയ കോഴ്സ് സര്‍ട്ടിഫിക്കറ്റ്, കായിക മികവ് തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍ എന്നിവ സഹിതം രാവിലെ 8.30ന് ഗ്രൗണ്ടില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍ 0481-2563825
- Log in to post comments