പ്ലാസ്റ്റികിന് ബദല്‍; മാതൃകാ പ്രവര്‍ത്തനങ്ങളുമായി പനച്ചിക്കാട് പഞ്ചായത്ത്
പ്ലാസ്റ്റിക് നിരോധനത്തെ തുടര്‍ന്ന് നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുന്നതിന് പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധ നേടുന്നു. പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് 2000 പേപ്പര്‍ ബാഗുകള്‍ നിര്‍മ്മിച്ച് വ്യാപാര സ്ഥാപനങ്ങളില്‍ വിതരണം ചെയ്തു. മത്സ്യ വ്യാപാര കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം ഇലകളാണ് പൊതിയുവാന്‍ ഉപയോഗിക്കുന്നത്.
പഞ്ചായത്തില്‍ നടക്കുന്ന വിവാഹ ചടങ്ങുകള്‍ ഹരിത ചട്ടം പാലിച്ചു നടത്തണമെന്നാണ് നിര്‍ദ്ദേശം. ഓഡിറ്റോറിയം ഉടമകളുടെയും സംഘടനകളുടെയും യോഗം വിളിച്ച് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്കി. ഭക്ഷണം നല്‍കുന്നതിന് സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും ഉപയോഗിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്ലാസ്റ്റിക് ശേഖരണത്തിന് എല്ലാ വാര്‍ഡുകളിലും മിനി എം.സി.എഫ് സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പ്ലാസ്റ്റിക്ക് നിരോധനം സംബന്ധിച്ച് മൈക്ക് അനൗണ്‍സ്മെന്റും വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്ക്കരണവും നടന്നു വരുന്നു.
- Log in to post comments