കണ്ണൂര്‍ അറിയിപ്പുകള്‍
വോട്ടര്‍ പട്ടിക പുതുക്കല്‍: ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതിന് മുന്നോടിയായി ഉദ്യോഗസ്ഥര്‍ക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) പി കെ ബാബു ഉദ്ഘാടനം ചെയ്തു.
വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതും അന്തിമമാക്കുന്നതും സംബന്ധിച്ച വിഷയത്തില്‍ നടന്ന ക്ലാസില്‍ തദ്ദേശ സ്ഥാപനങ്ങളിലെ ഇലക്ഷന്‍ ക്ലാര്‍ക്കുമാര്‍ പങ്കെടുത്തു. മാസ്റ്റര്‍ ട്രെയിനര്‍മാരായ പി വിമല്‍കുമാര്‍, പി പത്മനാഭന്‍, കെ മോഹനന്‍ എന്നിവര്‍ ക്ലാസെടുത്തു.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി ജനുവരി 20 ന് കരട് വോട്ടര്‍ പട്ടികയും ഫെബ്രുവരി 28 ന് അന്തിമ വോട്ടര്‍ പട്ടികയും പ്രസിദ്ധീകരിക്കാനാണ് നിര്‍ദ്ദേശം. ഇആര്‍ഒ, എഇആര്‍ഒ എന്നിവര്‍ക്ക് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പരിശീലനം നല്‍കും.
എച്ച് ആര്‍ ഡി അറ്റസ്റ്റേഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
കോഴിക്കോട് നോര്‍ക്ക റൂട്ട്‌സ് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ നടത്തിക്കൊണ്ടിരിക്കുന്ന എച്ച് ആര്‍ ഡി അറ്റസ്റ്റേഷന്‍ ജനുവരി 21 ന് രാവിലെ ഒമ്പത് മണി മുതല്‍ 12.30 വരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. അറ്റസ്റ്റേഷന് വരുന്നവര്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് അതില്‍ നിന്നും എടുത്ത പ്രിന്റഡ് അപേക്ഷയുമായി വരണം. അപേക്ഷയില്‍ ഓഫീസ് കണ്ണൂര്‍ എന്നും തീയ്യതി 21/01/2020 എന്നും ആയിരിക്കണം. (സൈറ്റ് അഡ്രസ് (202.88.244.146:8084/norka/അല്ലെങ്കില്‍ norkaroots.org -ല്‍ Certificate Attestation)
ആ ദിവസം കോഴിക്കോട് നോര്‍ക്ക റൂട്ട്‌സിന്റെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സെന്ററില്‍ അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല. ഫോണ്‍ 0497 2765310, 0495 2304885.
അപേക്ഷ ക്ഷണിച്ചു
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമണ്‍ റിസോഴ്‌സസ് ഡവലപ്മെന്റിന്റെ (ഐ എച്ച് ആര്‍ ഡി) ആഭിമുഖ്യത്തില്‍ ജനുവരിയില്‍ ആരംഭിക്കുന്ന കോഴ്‌സുകളില്‍ പ്രവേശനത്തിനായി വിവിധ കേന്ദ്രങ്ങളില്‍ അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ് (പ്ലസ് ടു), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിങ്ങ് (ഇലക്ട്രോണിക്‌സ്/അനുബന്ധ വിഷയങ്ങളില്‍ ഡിഗ്രി/ത്രിവത്സര ഡിപ്ലോമ പാസ്സ്).
അപേക്ഷ ഫോറവും വിശദവിവരവും WWW.ihrd.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷ ഫോറങ്ങള്‍ രജിസ്‌ട്രേഷന്‍ ഫീസായ 150 രൂപ (എസ് സി/ എസ് ടി വിഭാഗങ്ങള്‍ക്ക് 100 രൂപ) നിയമാനുസൃത ജി എസ് ടി പുറമെ) ഡി ഡി സഹിതം ജനവരി 22 ന് മുമ്പ് അതത് സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍: 0471 2322985, 2322501.
മന്ത്രി എ കെ. ബാലന്‍ ഇന്ന് ജില്ലയില്‍
സാംസ്‌കാരിക, പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ കെ ബാലന്‍ ചൊവ്വാഴ്ച (ജനുവരി 14) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 11 ന് കിഫ്ബി മുഖേന തലശ്ശേരി കതിരൂരില്‍ എസ് സി വകുപ്പ് നിര്‍മ്മിക്കുന്ന പ്രീ-മെട്രിക് ഹോസ്റ്റലിന്റെ ശിലാസ്ഥാപനം, മൂന്ന് മണി - അംബേദ്കര്‍ ഗ്രാമം പദ്ധതി പ്രകാരം വികസിപ്പിച്ച കണ്ണപുരം എസ് സി കോളനി ഉദ്ഘാടനം, നാല് മണി - ലളിതകലാ അക്കാദമിയുടെ ആര്‍ട്ട് ഗ്യാലറി ഉദ്ഘാടനം, പയ്യന്നൂര്‍.
ചെയിന്‍ സര്‍വ്വെ പരിശീലനം
സര്‍വ്വെയും ഭൂരേഖയും വകുപ്പിന് കീഴില്‍ ആന്തൂരില്‍ പ്രവര്‍ത്തിക്കുന്ന ആധുനിക സര്‍വെ സ്‌കൂളില്‍ ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ചെയിന്‍ സര്‍വ്വെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസത്തെ പരിശീലനത്തിന് 10-ാം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി ജനറല്‍ - 35, ഒ ബി സി - 38, എസ് സി/എസ് ടി - 40. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും www.dsle.kerala.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ പ്രിന്‍സിപ്പല്‍, മോഡേണ്‍ സര്‍വ്വെ സ്‌കൂള്‍, പറശ്ശിനിക്കടവ് പി ഒ, ആന്തൂര്‍, കണ്ണൂര്‍ എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 0497 2700513.
റിപ്പബ്ലിക്ക് ദിനാഘോഷം; അവാര്‍ഡിന് അപേക്ഷിക്കാം
റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി 2019 വര്‍ഷത്തില്‍ ജനോപകാരപ്രദമായ നൂതന പദ്ധതികള്‍ നടപ്പിലാക്കിയ വിവിധ വകുപ്പ് മേധാവികളില്‍ നിന്നും അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. നടപ്പിലാക്കിയ പദ്ധതികള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട്, ഫോട്ടോഗ്രാഫുകള്‍, പവര്‍പോയിന്റ് പ്രസന്റേഷന്‍ (പരമാവധി 10 സ്ലൈഡുകള്‍) ഉള്‍പ്പെടെയുള്ള മലയാളത്തില്‍ തയ്യാറാക്കിയ അപേക്ഷ ജനുവരി 20 നകം ഹാര്‍ഡ് കോപ്പിയായും സോഫ്റ്റ് കോപ്പിയായും (dpokannur@gmail.com) ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍: 0497 2700765.
അംബേദ്കര്‍ ഗ്രാമം പദ്ധതി ഉദ്ഘാടനം ജനുവരി 14ന്
പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കണ്ണപുരം പുഞ്ചവയല്‍ കോളനിയില്‍ പൂര്‍ത്തീകരിച്ച അംബേദ്കര്‍ ഗ്രാമത്തിന്റെ ഉദ്ഘാടനം ജനുവരി 14( ചൊവ്വാഴ്ച) വൈകിട്ട് മൂന്ന് മണിക്ക് പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ മന്ത്രി എ കെ ബാലന്‍ നിര്‍വഹിക്കും. ടി വി രാജേഷ് എംഎല്‍എ അധ്യക്ഷനാകും. 150 പേര്‍ക്ക് ഇരിക്കാവുന്ന സാംസ്‌കാരിക നിലയം, സ്റ്റേജ്, സൗണ്ട് സിസ്റ്റം എന്നിവയും ശ്മശാനത്തിലേക്കുള്ള റോഡ്, നടപ്പാത, കോണ്‍ക്രീറ്റ് പാലം, ട്രോളി, വനിതാ തൊഴില്‍ കേന്ദ്രം എന്നിവയുള്‍പ്പെടെ ഒരു കോടി രൂപ മുതല്‍ മുടക്കിലാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.
ഭരണാനുമതിയായി
കെ സി ജോസഫ് എം എല്‍ എ യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും നാല് ലക്ഷം രൂപ ചെലവില്‍ ഇരിക്കൂര്‍ മണ്ഡലത്തിലെ നടുവില്‍ ഗ്രാമപഞ്ചായത്തിലുള്ള പി കൃഷ്ണന്‍ നമ്പ്യാര്‍ സ്മാരക വായനശാലയോട് ചേര്‍ന്ന ബസ് ഷെല്‍ട്ടര്‍ നിര്‍മ്മിക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.
ടെണ്ടര്‍ ക്ഷണിച്ചു
മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയനിലെ ജിംനേഷ്യത്തിലേക്ക് ആവശ്യമായ വിവിധ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജനുവരി 21 ന് ഉച്ചക്ക് 12 മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0497 2781316.
ടെണ്ടര്‍ ക്ഷണിച്ചു
ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ് ആവശ്യത്തിലേക്കായി മഹീന്ദ്ര ബൊലറൊ/ടാറ്റ സുമൊ/മഹീന്ദ്ര സൈലോ/ടയോട്ട ഇന്നോവ/മാരുതി എര്‍ട്ടിഗ വാഹനം ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജനുവരി 27 ന് വൈകിട്ട് 2.30 വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0497 2760930.
പുനര്‍ലേലം
കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത പയ്യന്നൂര്‍ താലൂക്ക് തിരുമേനി വില്ലേജിലെ പുളിങ്ങോം ദേശത്ത് റി സ നമ്പര്‍ 130 ല്‍ 0.1214 ഹെക്ടര്‍ ഭൂമി ജനുവരി 27 ന് രാവിലെ 11 മണിക്ക് തിരുമേനി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.
ദര്‍ഘാസ് ക്ഷണിച്ചു
പന്ന്യന്നൂര്‍ ഗവ.ഐ ടി ഐ യിലെ എം എം വി ട്രേഡിലേക്ക് ട്രെയിനിങ്ങ് ആവശ്യാര്‍ഥം ഉപകരണം വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ജനുവരി 29 ന് വൈകിട്ട് രണ്ട് മണി വരെ ദര്‍ഘാസ് സ്വീകരിക്കും. ഫോണ്‍: 0490 2364535.
- Log in to post comments