Skip to main content
അദാലത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ സ്വീകരിക്കുന്ന ലൈഫ് ഗുണഭോക്താക്കള്‍

ലൈഫ് സംഗമത്തില്‍ ജനശ്രദ്ധയാകര്‍ഷിച്ച്   വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കൗണ്ടറുകള്‍

ഇടുക്കി ബ്ലോക്ക്പഞ്ചായത്ത്തല ലൈഫ് മിഷന്‍ഗുണഭോക്ത സംഗമത്തില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ഒരുക്കി നടത്തിയ അദാലത്ത് ജനശ്രദ്ധയാകര്‍ഷിച്ചു. നിരവധി ഗുണഭോക്താക്കള്‍ സംശയം ദൂരികരിച്ചും സര്‍ക്കാര്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയുമാണ് മടങ്ങിയത്. ബ്ലോക്ക് പഞ്ചായത്തുതല ലൈഫ് ഗുണഭോക്തൃ കുടുംബ സംഗമത്തിന്റെ ഭാഗമായ അദാലത്തില്‍ 18 സര്‍ക്കാര്‍ വകുപ്പുകളാണ് സേവനം നല്‍കുന്നതിന്  സ്റ്റാള്‍ ഒരുക്കിയത്. ജീവിത ശൈലീരോഗനിര്‍ണ്ണയത്തിന്  പരിശോധനാ സംവിധാനങ്ങളൊരുക്കി ആരോഗ്യ വകുപ്പ്, ആധാര്‍, ഐഡന്റിറ്റി കാര്‍ഡുകളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കി അക്ഷയ കേന്ദ്രം, വിവിധ പെന്‍ഷന്‍, ജനന-മരണ-വിവാഹ രജിസ്ട്രഷന്‍ അപേക്ഷകള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും  റേഷന്‍ കാര്‍ഡ് സംബന്ധിച്ച അപേക്ഷകള്‍ സ്വീകരിച്ചും നിര്‍ദ്ദേശങ്ങള്‍ നല്കിയും സിവില്‍ സപ്ലൈസ് വകുപ്പ്, കൃഷി അറിവുകളും, കാര്‍ഷിക പെന്‍ഷനും വിശദീകരിച്ച് കൃഷി വകുപ്പ്, സ്വയം തൊഴില്‍ രജിസ്ട്രേഷനൊരുക്കി കുടുംബശ്രീ, പട്ടയ അപേക്ഷാ നടപടിക്രമങ്ങള്‍ വിശദമാക്കി റവന്യു വകുപ്പ്, പബ്ലിക് റിലേഷന്‍സ് വകുപ്പ്, ലീഡ് ബാങ്ക്, വനിതാ ശിശു വികസനം, ശുചിത്വമിഷന്‍, ക്ഷീര വികസന വകുപ്പ്, പട്ടികജാതി/ പട്ടികവര്‍ഗ്ഗ വകുപ്പ്, വ്യവസായ വകുപ്പ് , സാമൂഹ്യ നീതി വകുപ്പ് ,  തൊഴിലുറപ്പ് വിഭാഗം തുടങ്ങി വിവിധ വകുപ്പുകള്‍ തങ്ങളുടെ സേവന പദ്ധതികളുമായി അദാലത്തില്‍ പങ്കെടുത്തു.
 

date