Post Category
മകരവിളക്ക് ദര്‍ശന സ്ഥലങ്ങളില്‍ ആഴുകൂട്ടുന്നതും കര്‍പ്പൂരം കത്തിക്കുന്നതും നിരോധിച്ചു
ശബരിമല മകരവിളക്ക് ദര്‍ശനവുമായി ബന്ധപ്പെട്ട് ജില്ലയില പരുന്തുംപാറ, പാഞ്ചാലിമേട്, പുല്ലുമേട് എന്നിങ്ങനെ വിവിധ പ്രദേശങ്ങളില്‍ അയ്യപ്പഭക്തന്‍മാര്‍ ആഴികൂട്ടുന്നതും കര്‍പ്പൂരം കത്തിക്കുന്നതും അഗ്നിബാധ ഉള്‍പ്പെടെയുള്ള വലിയ അപകടങ്ങള്‍ക്ക് കാരണമായേക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. അതിനാല്‍ ഈ പ്രദേശങ്ങളില്‍ ആഴികൂട്ടുന്നതും കര്‍പ്പൂരം കത്തിക്കുന്നതും ദുരന്ത നിവാരണ നിയമപ്രകാരം ജില്ലാ ദുരന്തനിവാരണ അതോറ്റിറി ചെയര്‍മാന്‍ ജില്ലാകലക്ര്‍ നിരോധിച്ചു.
date
- Log in to post comments