Skip to main content

കണ്ണ് പരിശോധനയും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു

 

 

 

 

ദേശീയ റോഡ് സുരക്ഷാവാരാചരണത്തോടനുബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് കോഴിക്കോട് ആര്‍.ടി.ഒ യുടെ നേതൃത്വത്തില്‍ ചേവായൂര്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ കണ്ണ് പരിശോധനയും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.  സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ഗവ.ജനറല്‍ ആശുപത്രി, കോഴിക്കോട് ഡ്രൈവിംഗ് സ്‌കൂള്‍ കോ ഓഡിനേഷന്‍ കമ്മറ്റി, ഹോണ്ട മോട്ടോര്‍സ് ഡ്രൈവിങ് സെന്റര്‍ എന്നിവ സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്. ക്യാമ്പിന്റെ ഉദ്ഘാടനം കോഴിക്കോട് ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ വിനീഷ് ടി വി നിര്‍വ്വഹിച്ചു. കോഴിക്കോട് ആര്‍.ടി.ഒ എം.പി സൂബാഷ് ബാബു അധ്യക്ഷത വഹിച്ചു. അവയവദാന ബോധവത്ക്കരണ സെമിനാറില്‍ ഡോ ലചിനി എ, ഡോ ബീന ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.  300 പേരാണ് പരിശോധനയ്ക്ക് എത്തിയത്. 25 പേര്‍ രക്തദാനം ചെയ്തു. 115 ഡ്രൈവര്‍മാരെ കണ്ണ് പരിശോധനയ്ക്ക് വിധേയരാക്കി.  മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരും രക്തദാനം ചെയ്തു.

 

date