Skip to main content

പാല്‍ ഉപഭോക്തൃ മുഖാമുഖ പരിപാടി ഉദ്ഘാടനം ചെയ്തു

 

 

 

 

ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന പാല്‍ ഉപഭോക്തൃ മുഖാമുഖ പരിപാടി പ്രോവിഡന്‍സ് വിമന്‍സ് കോളേജില്‍ കൗണ്‍സിലര്‍ അഡ്വ. പി. എം. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. പാലിന്റെയും പാല്‍ ഉല്പന്നങ്ങളുടേയും ഉത്പാദനം, സംഭരണം, സംസ്‌ക്കരണം, വിതരണം, ഉപഭോഗവും സൂക്ഷിപ്പും എന്നിവയെക്കുറിച്ച് ഉപഭോക്താക്കള്‍ അറിയേണ്ട കാര്യങ്ങളെ കുറിച്ച് ചര്‍ച്ച നടന്നു. പാല്‍ ഉത്പാദകരില്‍ നിന്നും ഉപഭോക്താക്കളിലേക്ക്' എന്ന വിഷയത്തെക്കുറിച്ച് മില്‍മ പി ആന്റ് ഐ സീനിയര്‍ മാനേജര്‍ കെ. സി. ജെയിംസും ഭക്ഷ്യസുരക്ഷാ നിയമവും പാല്‍ ഉപഭോക്താക്കളും എന്ന വിഷയത്തെക്കുറിച്ച് ക്ഷീര പരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍ ആര്‍ രാംഗോപാലും ക്ലാസെടുത്തു. ഡോ. സിസ്റ്റര്‍ ജെസ്സീന ജോസഫ്, ഷീബ ഖമര്‍, ഡോ. നിഷി ആന്‍, രശ്മി ആര്‍,  ശ്രീകാന്തി. എന്‍

തുടങ്ങിയവര്‍ സംസാരിച്ചു.

date