Skip to main content

തൊഴിൽ രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

1999 ജനുവരി ഒന്നു മുതൽ 2019 നവംബർ 20 വരെയുളള കാലയളവിൽ വിവിധ കാരണങ്ങളാൽ തൊഴിൽ രജിസ്‌ട്രേഷൻ റദ്ദായി സീനിയോറിറ്റി നഷ്ടമായ വിമുക്തഭടൻമാരായ ഉദ്യോഗാർത്ഥികൾക്ക് രജിസ്‌ട്രേഷൻ പുതുക്കി സീനിയോറിറ്റി നിലനിർത്തുന്നതിന് ജനുവരി 31 വരെ തൃശൂർ ജില്ലാ സൈനികക്ഷേമ ഓഫീസിൽ അപേക്ഷിക്കാം. റദ്ദായ രജിസ്‌ട്രേഷൻ പുതുക്കുന്നതിന് തൊഴിൽ രജിസ്‌ട്രേഷൻ തിരിച്ചറിയൽ കാർഡ് സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നേരിട്ടു ഹാജരാകണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 0487 2384037.
 

date