Skip to main content

ചങ്ങനാശ്ശേരി നഗരസഭ ലൈഫ് സംഗമം 100 കുടുംബങ്ങള്‍ക്ക് താക്കോല്‍  കൈമാറി

ചങ്ങനാശ്ശേരി നഗരസഭയില്‍ ലൈഫ്-പി.എം.എ.വൈ പദ്ധതികള്‍ മുഖേന വീട് നിര്‍മിച്ച 100 കുടുംബങ്ങള്‍ക്ക്  ഗുണഭോക്താക്കളുടെ കുടുംബ സംഗമത്തോടനുബന്ധിച്ച്  താക്കോല്‍ കൈമാറി. വാഴപ്പളളി സ്വദേശിനി ഉഷ നടരാജന് ആദ്യ താക്കോല്‍ കൈമാറി സംഗമം നഗരസഭ ചെയര്‍മാന്‍ ലാലിച്ചന്‍ കുന്നിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.

നഗരസഭയില്‍ 211 വീടുകള്‍ നിര്‍മ്മാണത്തിന്‍റെ അന്തിമഘട്ടത്തിലാണ്. ലൈഫ് ഭവനസമുച്ചയത്തിനായി ചങ്ങനാശ്ശേരി വില്ലേജിലെ  പോത്തോട് ഒന്നരേക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇവിടെ 311 കുടുംബങ്ങള്‍ക്ക് വീടുകള്‍ നല്‍കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.ഹെല്‍ത്ത് സെന്‍റര്‍, അങ്കണവാടി തുടങ്ങിയ സൗകര്യങ്ങളുള്ള ടൗണ്‍ഷിപ്പാണ് പോത്തോട് വിഭാവനം ചെയ്തിരിക്കുന്നതെന്ന് നഗരസഭ ചെയര്‍മാന്‍ പറഞ്ഞു.

യോഗത്തില്‍ വൈസ് ചെയര്‍പേഴ്സണ്‍ അംബിക വിജയന്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.പി. അനില്‍കുമാര്‍, കൗണ്‍സിലര്‍മാരായ കൃഷ്ണകുമാരി രാജശേഖരന്‍, എന്‍.പി. കൃഷ്ണകുമാര്‍, ജെസി ബാബു, സജി തോമസ്, മുനിസിപ്പല്‍ സെക്രട്ടറി വി.പി. ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച്   നടന്ന വിവിധ വകുപ്പുകളുടെ അദാലത്തില്‍ ലഭിച്ച 28 പരാതികള്‍ പരിഹരിച്ചു.

date