കരട് പ്ലാന്റേഷന്‍ നയം : ശില്‍പശാല 21ന് കൊച്ചിയില്‍ മന്ത്രി ടി.പി.രാമക്യഷ്ണന്‍ ഉദ്ഘാടനം ചെയ്യും
തോട്ടം മേഖലയുമായി ബന്ധപ്പട്ട് തൊഴിലും നൈപുണ്യവും വകുപ്പ് പുറത്തിറക്കുന്ന കരട് പ്ലാന്റേഷന്‍ നയം സംബന്ധിച്ച ശില്‍പശാല 21ന് കൊച്ചിയില്‍ നടക്കും.കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ഹോട്ടല്‍ റെനൈയില്‍ രാവിലെ 10ന് ആരംഭിക്കുന്ന ശില്‍പശാല തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി.രാമക്യഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കിലെ ചെയര്‍മാന്‍ വി.ശിവന്‍കുട്ടി അധ്യക്ഷനായിരിക്കും.തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യജീത് രാജന്‍ മുഖ്യപ്രഭാഷണം നടത്തും. കിലെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം പി.കെ.അനില്‍കുമാര്‍ ആശംസകളര്‍പ്പിക്കും.ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് ആര്‍.പ്രമോദ് വിഷയാവതരണം നടത്തും.വൈകുന്നേരം നാലരയ്ക്ക് ചര്‍ച്ചയുടെ ക്രോഡീകരണം നടക്കും. ലേബര്‍ കമ്മീഷണര്‍ സി.വി.സജന്‍ സ്വാഗതവും കിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.ഷജീന ക്യതജ്ഞതയും അര്‍പ്പിക്കും.
- Log in to post comments