മുതിര്‍ന്ന പൗരന്മാര്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം
മുതിര്‍ന്ന പൗരന്മാര്‍ക്ക് വ്യക്തിഗത കമ്പ്യൂട്ടര്‍ ഉപയോഗം സംബന്ധിച്ച് രണ്ട് മാസത്തെ പരിശീലന കോഴ്സ് സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ ആരംഭിച്ചു. ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കമ്പ്യൂട്ടര്‍ അടിസ്ഥാന വിവരങ്ങള്‍, ഇന്റര്‍നെറ്റ് ബ്രൗസിങ്ങ്, ഇമെയില്‍, ഇന്റര്‍നെറ്റ് ബാങ്കിങ്ങ് ആന്റ് നെറ്റ് സര്‍വീസിങ്, സോഷ്യല്‍മീഡിയ പങ്കാളിത്തം, ബില്‍ പെയ്മെന്റ് ആന്റ് ഓണ്‍ലൈന്‍ ഷോപ്പിങ്ങ് തുടങ്ങി എല്ലാ വ്യക്തിഗത ഉപയോഗങ്ങളും പരിശീലിപ്പിക്കും. താല്‍പര്യമുള്ളവര്‍ സ്‌കില്‍ ഡവലപ്മെന്റ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 0495 2370026.
മസ്റ്ററിംഗ് നടത്തണം
ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന, ഇനിയും മസ്റ്റര്‍ ചെയ്യാന്‍ അവശേഷിക്കുന്ന പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ മസ്റ്റര്‍ ചെയ്യുന്നതിനുളള തീയതി ജനുവരി 31 വരെ നീട്ടി. മസ്റ്റര്‍ ചെയ്യാത്ത പെന്‍ഷന്‍കാര്‍ ജനുവരി 31 നകം മസ്റ്ററിംഗ് നടത്തണം.
അപേക്ഷ നിരസിച്ചു
കോഴിക്കോട് ജില്ലയില്‍ തുറമുഖ വകുപ്പില്‍ ഹൈഡ്രോഗ്രാഫിക് സര്‍വ്വേ വിംഗില്‍ സീമാന്‍ (കാറ്റഗറി നം 384/17) തസ്തികയ്ക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികളില്‍, തസ്തികയുടെ രണ്ടാമത്തെ യോഗ്യത ഉണ്ടെന്ന് തെളിയിക്കുന്നതിനുളള പുതിയ സമ്മതപത്രം പ്രൊഫൈലിലെ ജനറല്‍ സര്‍ട്ടിഫിക്കറ്റ് എന്ന ലിങ്കില്‍ അഡീഷണല്‍ ഡിക്ലറേഷനില്‍ നിശ്ചിത തീയതിക്കുളളില്‍ അപ്ലോഡ് ചെയ്താതിരുന്ന ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷ നിരസിച്ചു. ഇതു സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍ മസ്സേജ് എസ്എംഎസ് നല്‍കിയിട്ടുണ്ട്. സമ്മതപത്രം അപ്ലോഡ് ചെയ്തിട്ടും അപേക്ഷ നിരസിക്കപ്പെട്ടിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ കെപിഎസ്.സി കോഴിക്കോട് ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു.
- Log in to post comments