Skip to main content

സപ്ലൈകോ കമ്പ്യൂട്ടര്‍വല്‍ക്കരണം അന്തിമഘട്ടത്തില്‍

 

 

കൊച്ചി - സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലെ 1600 വില്‍പ്പനശാലകളെയും 58 ഡിപ്പോകളെയും കമ്പ്യൂട്ടര്‍ ശൃംഖലയിലാക്കുന്നതിനുള്ള എന്‍റര്‍പ്രൈസ് റിസോഴ്സ് പ്ലാനിങ് (ഇആര്‍പി) പദ്ധതി അന്തിമഘട്ടത്തില്‍. നിലവില്‍ സപ്ലൈകോ വില്‍പ്പനശാലകളിലെ സ്റ്റോക്ക്, വില്പന, വരുമാനം സംബന്ധിച്ച വിവരങ്ങള്‍ ഔട്ട് ലെറ്റ്  കമ്പ്യൂട്ടറുകളില്‍ തന്നെയാണ് സൂക്ഷിക്കുന്നത്, അതുകൊണ്ട് ഈ വിവരങ്ങള്‍ സപ്ലൈക്കോ കേന്ദ്ര ആസ്ഥാനത്തു പെട്ടന്നുതന്നെ ലഭ്യമായിരുന്നില്ല. ഇ.ആര്‍.പി നടപ്പാക്കുന്നതോടെ സ്റ്റോക്കും, വരുമാനവുമടക്കമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാനേജ്മെന്‍റിന് കൃത്യമായ തീരുമാനങ്ങളെടുക്കുന്നതിലെ കാലതാമസം ഒഴിവാക്കാനാകും. ഔട്ട്ലെറ്റുകളിലെ കമ്പ്യൂട്ടറുകളിലെ ഡാറ്റ നഷ്ടപ്പെടല്‍, കൃത്രിമം എന്നിവയ്ക്കുള്ള സാധ്യതയും ഇതോടെ ഒഴിവാകും.

 

സപ്ലൈക്കോയില്‍ നിലവിലുള്ള 29 പരം സോഫ്റ്റ് വെയറുകള്‍ പലതരത്തിലുള്ള പ്രോഗ്രാമിങ്ങ് ഭാഷകളിലുംവിവിധതരത്തിലുള്ള ഡാറ്റാബേസുകളിലുമാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്അതുകൊണ്ടുതന്നെ അവതമ്മിലുള്ള ഏകോപനവും കാര്യക്ഷമമല്ല. ഇആര്‍പി നടപ്പാക്കുന്നതോടെ വിവരങ്ങളുടെ ഏകീകരണം സാധ്യമാകും. സപ്ലൈക്കോയില്‍ ഇപ്പോള്‍ നിലവില്‍ ഉപയോഗത്തിലുള്ള 29  സോഫ്റ്റ് വെയറുകള്‍ കേന്ദ്രീകൃതമായ ഒരു ഡാറ്റാബേസ്  ഉപയോഗിച്ചുകൊണ്ട് ഒരൊറ്റ സോഫ്റ്റ് വെയറിന്റെ കീഴിലാക്കും.  അതുപോലെ ഔട്ട് ലെറ്റുകളിലെയുംഡിപ്പോകളിലെയും ഡാറ്റ കൃത്യമായുംവേഗത്തിലും സുരക്ഷിതമായി സെര്‍വറില്‍  ശേഖരിക്കപ്പെടുകയും ചെയ്യും.

 

സപ്ലൈക്കോയുടെ ഐടി ചെലവുകള്‍ ഏകീകരിക്കാനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും പുതിയ പദ്ധതിയിലൂടെ കഴിയും. വിവരങ്ങള്‍ ആവശ്യാനുസരണം അനുമതിയുള്ള എല്ലാവര്‍ക്കും ലഭ്യമാകും. ഇതോടെ പ്രവര്‍ത്തനക്ഷമത വര്‍ധിക്കും. ഏകീകൃത റിപ്പോര്‍ട്ടിംഗ്, ബിസിനസ് ഇന്‍റലിജന്‍സ് എന്നിവയിലൂടെ മികച്ച വിശകലനം സാധ്യമാകും. ഡിപ്പോകളിലെയുംഔട്ട് ലെറ്റുകളിലേയും ഡാറ്റ സപ്ലൈക്കോ കേന്ദ്ര ആസ്ഥാനത്തു ലഭ്യമാകുന്നതോടുകൂടി മാനേജ്മെന്റിന് ആവശ്യമായ റിപ്പോര്‍ട്ടുകള്‍ കൃത്യമായുംവേഗത്തിലും ലഭ്യമാകുംഅതനുസരിച്ച് വില കുറയുന്ന സമയത്ത് സാധനങ്ങള്‍ കൂടുതല്‍ വാങ്ങി സംഭരിക്കുകയുംവില കൂടുന്ന സമയത്ത് വിപണി വില നിയന്ത്രിക്കാനും സാധിക്കും. ഇആര്‍പിയിലെ എന്‍ഡ് ടു എന്‍ഡ് ട്രാക്കിംഗും വിശകലനവും വഴി ഉപഭോക്താക്കളുമായി ആശയവിനിമയം സുഗമമാകും.

 

പുതിയ സംവിധാനത്തില്‍ ബ്ലോക്ക് ചെയിന്‍ തുടങ്ങിയ അത്യന്താധുനിക ടെക്നോളജി വഴി ആലേഖനം ചെയ്യപ്പെടുന്ന ഡാറ്റ  എന്‍ക്രിപ്റ്റഡ്  ആയതുകൊണ്ട്  കൃത്രിമം ചെയ്യാന്‍ സാധിക്കുകയില്ലഅതുകൊണ്ട് ഡാറ്റ പൂര്‍ണമായും സുരക്ഷിതമാണ്.  ഇ‌ആര്‍‌പി യിലെ  കേന്ദ്രീകൃത നിയന്ത്രണം വഴി  ആര്‍ക്കെല്ലാം വിവരങ്ങള്‍  കാണാനും എഡിറ്റുചെയ്യാനും കഴിയുകയെന്നത് നിയന്ത്രിക്കാനുള്ള സംവിധാനങ്ങളും ഉണ്ടായിരിക്കുംചെയ്ത എല്ലാ കാര്യങ്ങളും ഓഡിറ്റ് ലോഗ് വഴി സുരക്ഷിതമായി രേഖപ്പെടുത്തുന്നുമുണ്ട്. ഓ‍ഡിറ്റ് ജോലികളും ഇതുമൂലം സുഗമമാകും.

 

സപ്ലൈ ചെയിന്‍ മാനേജ്മെന്‍റിനെയും ഇആര്‍പി സഹായിക്കും. സമാഹരണം, വിതരണം, ഡെലിവറി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കൃത്യമാകും. ഡിപ്പോകളിലും ഔട്ട് ലെറ്റുകളിലും സാധങ്ങള്‍ സ്റ്റോക്ക് ഇല്ലാത്ത അവസ്ഥ ഒഴിവാക്കാന്‍ കഴിയുംനന്നായി രൂപകല്‍ പ്പന ചെയ്ത ഇആർ‌പി പ്ലാറ്റ്‌ഫോമിലൂടെമെച്ചപ്പെട്ട ഡിമാന്‍ഡ് പ്രവചനംഇന്‍വെന്ററി മാനേജുമെന്റ്സംഭരണംവിതരണം  എന്നിവയും അതിലൂടെ  ബിസിനസ്സിന് മുന്നോട്ട് പോകാന്‍ ആവശ്യമായ മത്സരാത്മകതയും കൈവരും.

 

ഈ സോഫ്റ്റ് വെയര്‍ നിലവില്‍ വരുന്നതോടെ സപ്ലൈക്കോയിലെ വില്പനസ്റ്റോക്ക്വില തുടങ്ങിയ വിവരങ്ങള്‍ കൃത്യമായുംവേഗത്തിലും ലഭ്യമാകുംഇപ്രകാരം ലഭ്യമാകുന്ന വിവരങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ കാര്യക്ഷമമായുംസുതാര്യമായും തീരുമാനങ്ങള്‍ എടുക്കാനുംഅതുകൊണ്ടു  സപ്ലൈക്കോക്ക് കൂടുതല്‍ കാര്യക്ഷമമായും ജനോപകരപ്രദമായും വിപണിയില്‍ ഇടപെടാനും സാധിയ്ക്കും.
 

ERP നടപ്പിലാക്കാനുള്ള ഓപ്പണ്‍ ടെന്‍ഡര്‍ കേരള സര്‍ക്കാരിന്റെ ഇ ടെന്‍ഡര്‍ പോര്‍ട്ടല്‍ ആയ etender.kerala.gov.in ല്‍ 14-12-2019 നു പ്രസിദ്ധീകരിച്ചിട്ടുണ്ട്ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം 28-01-2020 ആണ്.

 

 

 

സപ്ലൈക്കോയില്‍ ERP മൂന്ന് ഘട്ടമായാണ് നടപ്പിലാക്കുന്നത് അത് താഴെ പറയും പ്രകരമാണ്.

 

Phase 1

       Indent, Tender & Purchase Order Generation

       Inventory Management

       Sales

       Accounts & Payment

       Audit & Inspection

       MIS Reports & Data Analytics

       Integration &Migration

       Website Revamping

 

Phase 2

       Asset Management System

       HR Management and Payroll

       Paddy Procurement

 

Phase 3

       Digital Work Flow

       Fleet Management Module

       E-Commerce

       Customer Grievance Module

 

date