അറിയിപ്പുകള്‍
മഹാരാജാസ് കോളേജ്; സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക്
അപേക്ഷ ക്ഷണിച്ചു
കൊച്ചി: മഹാരാജാസ് കോളേജ് എറണാകുളം 2015- ലെ യു.ജി അഡ്മിഷന്‍ വിദ്യാര്‍ഥികളുടെ രണ്ട്, നാല്, ആറ് സെമസ്റ്ററുകളിലെ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികള്‍ക്ക് ജനുവരി 21, 22 തീയതികളില്‍ ഫൈനില്ലാതെ കോളേജ് ഓഫീസില്‍ ഫീസ് അടച്ച് പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഫീസ് വിവരങ്ങള്‍ കോളേജ് നോട്ടീസ് ബോര്‍ഡിലും, കോളേജ് വെബ്‌സൈറ്റിലും നല്‍കിയിട്ടുണ്ട്.
2016, 2017 പി.ജി അഡ്മിഷന്‍ വിദ്യാര്‍ഥികള്‍ക്ക് ജനുവരി 20 തീയതിയില്‍ ഫൈന്‍ ഇല്ലാതെ കോളേജ് ഓഫീസില്‍ ഫീസ് അടച്ച് പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഫീസ് വിവരങ്ങള്‍ കോളേജ് നോട്ടീസ് ബോര്‍ഡിലും, കോളേജ് വെബ്‌സൈറ്റിലും നല്‍കിയിട്ടുണ്ട്.
ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: കൊച്ചി നഗരസഭയുടെ മരാമത്ത് പണികളുടെ നിര്‍വ്വഹണത്തിനായി നഗരസഭയില്‍ രജിസ്റ്റല്‍ ചെയ്ത കരാറുകാരില്‍ നിന്നും മത്സര സ്വഭാവമുളള മുദ്രണം ചെയ്്ത ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജനുവരി 20-ന് ഉച്ചയ്ക്ക് ശേഷം മൂന്നു വരെ കൊച്ചി നഗരസഭ കാര്യാലയത്തില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ അറിയാം.
ഗതാഗത നിയന്ത്രണം
കൊച്ചി: പൊതുമരാമത്ത് നിരത്ത് വിഭാഗം വടക്കന്‍ പറവൂര്‍ കാര്യാലയത്തിനു കീഴിലുളള തട്ടുകടവ്-ചേന്ദമംഗലം റോഡില്‍ കൂട്ടുകാട് കെട്ടിടം സ്റ്റോപ്പില്‍ പഴയ കലുങ്ക് പുനര്‍നിര്‍മിക്കുന്നതിനാല്‍ പറയകാട് അമ്പലം മുതല്‍ കൂട്ടുകാട് കെട്ടിടം സ്റ്റോപ്പ് വരെയുളള ഗതാഗതം ജനുവരി 22 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ താത്കാലികമായി നിരോധിച്ചിരിക്കുന്നതായി വടക്കന്‍ പറവൂര്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
2020-21 വാര്‍ഷിക പദ്ധതി രൂപീകരണം
പറവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം നടന്നു
കൊച്ചി: 13-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2020-21 വാര്‍ഷിക പദ്ധതി രൂപീകരിക്കുന്നതിനായി പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ പൊതുയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രമ ശിവശങ്കരന്‍ അദ്ധ്യക്ഷത വഹിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും മാലിന്യസംസ്‌കരണത്തിനും സൗരോര്‍ജ്ജ വൈദ്യുതി ഉദ്പാദനത്തിനും മുന്തിയ പരിഗണന നല്‍കണമെന്ന് പ്രസിഡന്റ് നിര്‍ദ്ദേശിച്ചു. 14 വര്‍ക്കിംഗ് ഗ്രൂപ്പുകളായി തിരിഞ്ഞ് ചര്‍ച്ച നടത്തിയതിന്റെ ക്രോഡീകരണ റിപ്പോര്‍ട്ട് വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ..എ.അംബ്രോസ്, അഡ്വ.ടി.ജി.അനൂപ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ഷൈജ, ടി.ഡി.സുധീര്‍, എം.എ.രശ്മി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.ആര്‍.സൈജന്‍, സെക്രട്ടറി കെ.ജി.ശ്രീദേവി, ജി.ഇ.ഒ കെ.ബി.ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
എറണാകുളം ബോട്ടുജെട്ടി പരിസരത്ത് ഡിറ്റിപിസിയുടെ പാര്‍ക്കിംഗ് സൗകര്യം
കൊച്ചി: എറണാകുളം മെയിന്‍ ബോട്ട് ജെട്ടിയുടെ സമീപം ഡിറ്റിപിസിയുടെ പാര്‍ക്കിംഗ് സൗകര്യം കുടുംബശ്രീ മുഖേന പേ ആന്റ് പാര്‍ക്ക് അടിസ്ഥാനത്തില്‍ പ്രവര്‍ത്തന സജ്ജമാണ്. ഏകദേശം1 50 കാറുകളും, മിനി ബസ്സുകളും ഉള്‍പ്പെടെ വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്യുന്നതിന് സൗകര്യമുണ്ട്. സ്ഥിരം പാര്‍ക്ക് ചെയ്യുന്നവര്‍ക്കായി പ്രതിമാസ പാസ്സുകളും (കാര്‍ 600 രൂപ, ഇരുചക്ര വാഹനം 300/ രൂപ) നിലവിലുണ്ട്. മറൈന്‍ ഡ്രൈവിലേക്കും, കുട്ടികളുടെ പാര്‍ക്കിലേക്കും, കോര്‍പ്പറേഷന്‍ ഓഫീസ്, സുബാഷ് പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുവരുടെ വാഹനങ്ങള്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്യാന്‍ കഴിയുന്നതും, കൂടാതെ ബോട്ടിംഗ് ഉള്‍പ്പെടെയുള്ള യാത്രകള്‍ക്ക് വരുന്നവര്‍ക്കും പാര്‍ക്കിംഗ്‌സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.
കെ-ടെറ്റ് വെരിഫിക്കേഷന്‍ ജനുവരി 20 മുതല്‍ 25 വരെ
കൊച്ചി: എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസിനു കീഴിലുള്ള സെന്ററുകളില്‍ നിന്നും കെ-ടെറ്റ് പരീക്ഷ വിജയിച്ച പരീക്ഷാര്‍ത്ഥികളുടെ യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പരിശോധന ജനുവരി 20 മുതല്‍ 25 വരെ എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടത്തും. പരീക്ഷ വിജയിച്ച ഉദ്യോഗാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി., പ്രീഡിഗ്രി/പ്ലസ് ടു, ഡിഗ്രി, ബി.എഡ്/ടി.ടി.സി എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റും ഇവയുടെ ഒരു പകര്‍പ്പും, കെ-ടെറ്റ് ഹാള്‍ടിക്കറ്റും, ക്വാളിഫൈഡ് മാര്‍ക്ക്ഷീറ്റും പരിശോധനയ്ക്കായി കൊണ്ടു വരേണ്ടതാണ്. കാറ്റഗറി ഒന്ന്, രണ്ട് 20, 21, 22 തീയതികളിലും കാറ്റഗറി മൂന്ന്, നാല് എന്നിവ 23, 24, 25 തീയതികളിലുമായി നടത്തുന്നതാണെന്ന് എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
- Log in to post comments