Skip to main content

തിരുവനന്തപുരം സബ്‌സെന്ററിലേയ്ക്ക് വീഡിയോ എഡിറ്റിങ് കോഴ്സ്: ജനുവരി 31 വരെ അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി തിരുവനന്തപുരം സെന്ററില്‍ നടത്തുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 31 വരെ നീട്ടി.  തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്സിന്റെ കാലാവധി.  30 പേര്‍ക്കാണ് പ്രവേശനം.  അതിനൂതന സോഫ്റ്റ്വെയറുകളില്‍ പരിശീലനം നല്‍കും.  

സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 30,000 രൂപയാണ് ഫീസ്.  പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും.  പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.  പ്രായം 30.11.2019-ല്‍ 30 വയസ്സ് കവിയരുത്.  പട്ടികവിഭാഗക്കാര്‍ക്ക് അഞ്ച് വയസ്സ് ഇളവുണ്ട്.

ദൃശ്യമാധ്യമങ്ങളിലും വീഡിയോ എഡിറ്റിങ് രംഗത്തും തൊഴില്‍ സാധ്യതയുള്ള ഈ കോഴ്സിന്റെ പ്രായോഗിക പരിശീലനത്തിന് ആവശ്യമായ ആധുനിക സൗകര്യങ്ങള്‍ ഉളള എഡിറ്റ് സ്യൂട്ട'്, അക്കാദമിയുടെ വീഡിയോ പ്രോഗ്രാമുകളില്‍ പങ്കെടുക്കാനുളള അവസരം ലഭിക്കും.

അപേക്ഷ അക്കാദമി വെബ്സൈറ്റായ www.keralamediaacademy.org    നിന്നു ഫോറം ഡൗണ്‍ലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, സബ്‌സെന്റര്‍, ശാസ്തമംഗലം, തിരുവനന്തപുരം എന്ന വിലാസത്തില്‍ സമര്‍പ്പിക്കാം.  അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വയ്ക്കണം.  സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് എന്ന പേരില്‍ എറണാകുളം സര്‍വീസ് ബ്രാഞ്ചില്‍ മാറാവുന്ന 300 രൂപയുടെ (പട്ടിക വിഭാഗക്കാര്‍ക്ക് 150 രൂപ) ഡിമാന്‍ഡ് ഡ്രാഫ്റ്റും നല്‍കണം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020 ജനുവരി 31  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:   0471 2726275 (തിരുവനന്തപുരം), 9400048282

date