Skip to main content

ഭാവി തൊഴില്‍ലോകം: പ്രശ്നങ്ങള്‍, സാധ്യതകള്‍ തെയ്യാറെടുപ്പ് ; കരിയര്‍ സെമിനാര്‍ പേരാമ്പ്രയില്‍ 18 ന്

 

 

 

ഭാവി തൊഴില്‍ലോകം: പ്രശ്നങ്ങള്‍, സാധ്യതകള്‍ തെയ്യാറെടുപ്പ്'' എന്ന വിഷയത്തില്‍ പേരാമ്പ്ര സി.ഡി.സിയുടെ ആഭിമുഖ്യത്തില്‍  ജനുവരി 18 ന് കരിയര്‍ സെമിനാര്‍ നടത്തും. രാവിലെ 11 മണിക്ക് പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ തൊഴില്‍ - എക്സൈസ് വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ സെമിനാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഐക്യരാഷ്ട്രസഭയുടെ ദുരന്ത ലഘൂകരണ വിഭാഗം മേധാവിയും കരിയര്‍ ചിന്തകനുമായ മുരളി തുമ്മാരകുടി പേരാമ്പ്ര സി.ഡി.സി സന്ദര്‍ശിക്കും. നാഷണല്‍ സ്റ്ററ്റിസ്റ്റിക്സ് കമ്മീഷന്‍ മുന്‍ ആക്ടിങ് ചെയര്‍മാന്‍ പി.സി മോഹനന്‍ പങ്കടുക്കും. താല്‍പര്യമുള്ളവര്‍ സി.ഡി.സി ഓഫീസില്‍ ജനുവരി 17 ന് അഞ്ചിനകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0496-2615500

 

 

 

ആയുര്‍വ്വേദ തെറാപ്പിസ്റ്റ്   : കൂടിക്കാഴ്ച 18 ന്

 

 

 

ഭാരതീയ ചികിത്സാ വകുപ്പിലും നാഷണല്‍ ആയുഷ് മിഷനിലും കോഴിക്കോട് ജില്ലയില്‍ പ്രതീക്ഷിക്കുന്ന ആയുര്‍വ്വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ കരാര്‍ നിയമനം നടത്തും. ജനുവരി 18 ന് രാവിലെ 10.30 ന് കോഴിക്കോട് സിവില്‍സ്റ്റേഷനിലെ ജില്ലാ ആയുര്‍വേദാ മെഡിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. കേരള ഗവണ്‍മെന്റിന്റെ ആയുര്‍വേദ തെറാപ്പിസ്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസായ ഡയറക്ടര്‍ ഓഫ് ആയുര്‍വ്വേദാ മെഡിക്കല്‍ എഡ്യൂക്കേഷന്‍ നല്‍കിയിട്ടുളള സര്‍ട്ടിഫിക്കറ്റുളളവര്‍ മാത്രം പങ്കെടുത്താല്‍ മതിയാകും. താല്‍പര്യമുളളവര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ ഒറിജിനലും പകര്‍പ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം.

date