Skip to main content

വിദ്യാഭ്യാസ ധനസഹായത്തിനുളള അപേക്ഷ ക്ഷണിച്ചു

വിദ്യാഭ്യാസ ധനസഹായത്തിനുളള അപേക്ഷ ക്ഷണിച്ചു

കൊച്ചി: കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 2019-20 വര്‍ഷത്തെ ഡിഗ്രി, പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുളള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.
കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് 2019 മെയ് 31 നു രണ്ടു വര്‍ഷം പൂര്‍ത്തീകരിച്ച് കുടിശിക കൂടാതെ വിഹിതം അടച്ചു വരുന്ന തൊഴിലാളികളുടെ മക്കള്‍ക്കാണ് ധനസഹായത്തിന് അര്‍ഹതയുളളത്. കേരളത്തിലെ ഗവ:അംഗീകൃത സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത ഫുള്‍ടൈം കോഴ്‌സുകളില്‍ ഡിഗ്രി, പി.ജി, പ്രൊഫഷണല്‍ കോഴ്‌സുകള്‍, പോളിടെക്‌നിക്, എഞ്ചിനീയറിംഗ്, മെഡിസിന്‍, അഗ്രിക്കള്‍ച്ചര്‍, നഴ്‌സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ ഉപരിപഠനം നടത്തുന്നതിനാണ് ധനസഹായം അനുവദിക്കുന്നത്. ആബി ഇന്‍ഷുറന്‍സില്‍ അംഗമായിട്ടുളള കയര്‍ തൊഴിലാളികളുടെ മക്കള്‍ക്കുളള 9, 10, പ്ലസ് വണ്‍, പ്ലസ് ടു , ഐ.റ്റി.ഐ കോഴ്‌സുകളിലേക്കുളള സ്‌കോളര്‍ഷിപ്പിന് ഇതുപ്രകാരം അപേക്ഷ നല്‍കേണ്ടതില്ല. എല്‍.ഐ.സി അറിയിക്കുന്ന മുറയ്ക്ക് ഇവര്‍ ഓണ്‍ലൈനായി 2019-20 വര്‍ഷത്തെ അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും.
അപേക്ഷാ ഫോറം 10 രൂപ നിരക്കില്‍ ബോര്‍ഡിന്റെ എല്ലാ ഓഫീസുകളില്‍ നിന്നും ജനുവരി 15 മുതല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോറങ്ങള്‍ കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ എല്ലാ ഓഫീസുകളിലും ഫെബ്രുവരി 29 വരെ സ്വീകരിക്കും.

 

 

date