പട്ടയ വിതരണം നാളെ (16-01-2020) ആകെ 180 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്
ആലപ്പുഴ: ജില്ലാതല പട്ടയ മേളയും പട്ടയ വിതരണവും നാളെ (16-01-2020) രാവിലെ 10ന് ആലപ്പുഴ എസ്.ഡി.വി. സെന്റിനറി ഹാളില്‍ നടക്കും. മേളയുടെ ഉദ്ഘാടനവും പട്ടയ വിതരണവും റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. അമ്പലപ്പുഴ, ചേര്‍ത്തല, കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലായി 128 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. 52 ദേവസ്വം പട്ടയങ്ങളുടെ വിതരണവും റവന്യൂ വകുപ്പ് മന്ത്രി നിര്‍വ്വഹിക്കും. വിവിധ താലൂക്കുകളിലായി 25 കൈവശരേഖയും മേളയില്‍ വിതരണം ചെയ്യും. അമ്പലപ്പുഴ താലൂക്കില്‍ 13 ലാന്റ് അസൈന്‍മെന്റ് പട്ടയം, 8 കോളനി പട്ടയം, 16 ലാന്റ് ട്രൈബ്യൂണല്‍ പട്ടയം എന്നിവയും, ചേര്‍ത്തല താലൂക്കില്‍ 28 കോളനി പട്ടയം, 28 ലാന്റ് ട്രൈബ്യൂണല്‍ പട്ടയം, 6 കൈവശ രേഖ എന്നിവയും, കുട്ടനാട് താലൂക്കില്‍ 21 കോളനി പട്ടയം, 3 കൈവശരേഖ എന്നിവയും, ചെങ്ങന്നൂര്‍ താലൂക്കില്‍ ഒരു ലാന്റ് അസൈന്‍മെന്റ് പട്ടയം, ഒരു കോളനി പട്ടയം, ഒരു കൈവശരേഖ എന്നിവയും, മാവേലിക്കര താലൂക്കില്‍ 5 കോളനി പട്ടയം, 9 കൈവശരേഖ എന്നിവയും, കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഒരു ലാന്റ് അസൈന്‍മെന്റ് പട്ടയം, 6 ലാന്റ് ട്രൈബ്യൂണല്‍ പട്ടയം, 6 കൈവശരേഖ എന്നിവയും മേളയില്‍ വിതരണം ചെയ്യും.
ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ജി. സുധാകരന്‍, പി. തിലോത്തമന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ മുഖ്യാതിഥികളാകും. എംപിമാരായ എ.എം. ആരിഫ്, കൊടിക്കുന്നില്‍ സുരേഷ്, എംഎല്‍എമാരായ ആര്‍. രാജേഷ്, സജി ചെറിയാന്‍, യു. പ്രതിഭ, ഷാനിമോള്‍ ഉസ്മാന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ജില്ല കളക്ടര്‍ എം. അഞ്ജന, നഗരസഭാധ്യക്ഷന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
- Log in to post comments