Skip to main content

കടവല്ലൂർ പഞ്ചായത്തിൽ ഗർഭിണികൾക്ക് ബോധവത്ക്കരണം

കടവല്ലൂർ ഗ്രാമ പഞ്ചായത്തിൽ അനുപമം മാതൃത്വം എന്ന പേരിൽ ഗർഭിണികൾക്ക് ചികിത്സയും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു പി ശോഭന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ഇ സുധീർ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങൾ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
കുന്നംകുളം ഗവ. താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. പ്രിയ ബോധവത്ക്കരണ ക്ലാസെടുത്തു. തുടർന്ന് ഗർഭിണികൾക്ക് പോഷകാഹാരം, തുണിസഞ്ചി, പച്ചക്കറി തൈകൾ എന്നിവ വിതരണം ചെയ്തു.

date