രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
റോഡ് സുരക്ഷവാരത്തോടനുബന്ധിച്ച് കാസര്‍കോട് മോട്ടോര്‍ വാഹന വകുപ്പിന്റെയും റോഡ് സുരക്ഷ അതോറിറ്റിയുടെയും രുധിരസേന കാസര്‍കോടിന്റെയും കാസര്‍കോട് ജനറല്‍ ആശുപത്രി രക്ത ബാങ്കിന്റെയും ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.രക്തദാനത്തിലൂടെ പരസ്പരമുള്ള സൗഹൃദം വളര്‍ത്തിയെടുക്കണമെന്നും കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ രക്തദാന ക്യാമ്പുകളോട് മികച്ച രീതിയിലാണ് പ്രതികരിക്കുന്നതെും് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് ് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു പറഞ്ഞു.കാസര്‍കോട് ആര്‍ ടി ഒ (എന്‍ഫോഴ്സ്മെന്റ്) ഇ മോഹന്‍ദാസ് ചടങ്ങില്‍ അധ്യക്ഷനായി.രക്തബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ സ്മിത രക്തദാന ബോധവല്‍കരണ ക്ലാസ് നടത്തി.ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ വി അബ്ദുള്‍ സലാം ,.കാസര്‍കോട് ആര്‍ടിഒ എസ് മനോജ് , രുധിരസേന പ്രസിഡന്റ് കെ പി ബി രാജിവന്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments