Skip to main content

തൊഴില്‍ പരിശീലനത്തിന് അപേക്ഷിക്കാം

ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍   ജില്ലയിലെ ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഉദേ്യാഗാര്‍ത്ഥികള്‍ക്ക് കപ്പാസിറ്റി ബില്‍ഡിംഗിന്റെ ഭാഗമായി പേപ്പര്‍ ബാഗ് , കുട, പേപ്പര്‍ പേന, അലങ്കാര വസ്തുക്കള്‍  തുടങ്ങിയ  നിര്‍മ്മിക്കുന്നതിനുളള തൊഴില്‍ പരിശീലനം സംഘടിപ്പിക്കും.  പങ്കെടുക്കുന്ന അതാത് താലൂക്കുകളിലെ ഉദേ്യാഗാര്‍ത്ഥികള്‍ കാസര്‍കോട് ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ, ഹോസ്ദുര്‍ഗ്ഗ് ടൗണ്‍ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ, മഞ്ചേശ്വരം എംപ്‌ളോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ്  ഗൈഡന്‍സ് ബ്യൂലോയിലോ ജനുവരി 21 നകം നേരിട്ട് ഹാജരായി അപേക്ഷിക്കണം.കാസര്‍കോട് ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് : 04994 255582, ഹോസ്ദുര്‍ഗ്ഗ് ടൗണ്‍ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച്: 0467 2209068 ,മഞ്ചേശ്വരം എംപ്‌ളോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ  : 9747280634

date