Post Category
സൗജന്യ തൊഴില്‍പരിശീലനം
കേന്ദ്ര-സംസ്ഥാന സര്‍ക്കാരും കുടുംബശ്രീയും സംയുക്തമായി യുവതീ-യുവാക്കള്‍ക്കായി സൗജന്യ തൊഴില്‍പരിശീലന കോഴ്സുകള്‍ സംഘടിപ്പിക്കുന്നു. ഹോട്ടല്‍ മാനേജ്മെന്‍റ്, എയര്‍ കണ്ടീഷന്‍, റഫ്രിജറേറ്റര്‍ മെക്കാനിക്ക് എന്നീ വിഷയങ്ങളില്‍ നാലു മുതല്‍ ആറ് മാസം വരെ ദൈര്‍ഘ്യമുള്ള കോഴ്സുകള്‍ എറണാകുളം എളമക്കര വിനായക മിഷന്‍ അക്കാദമി ട്രെയിനിംഗ് സെന്‍ററിലാണ് നടത്തുന്നത്.
താമസം, ഭക്ഷണം, പഠനോപകരണങ്ങള്‍, യൂണിഫോം എന്നിവ സൗജന്യമാണ്. പ്രായപരിധി 18 നും 35 നും ഇടയില്‍. യോഗ്യത- എസ്.എസ്.എല്‍.സി. ഡി.ഡി.യു-ജി.കെ.വൈ പദ്ധതി പ്രകാരമുള്ള പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത എസ്.എസ്.സി സര്‍ട്ടിഫിക്കറ്റും ജോലിയും ലഭിക്കും. ഫോണ്‍ -9746841465, 8943169196.
date
- Log in to post comments