Post Category
ശാസ്ത്ര പ്രതിഭാസംഗമം നടത്തി
ഏറ്റുമാനൂര്‍ ഉപജില്ല ശാസ്ത്രരംഗത്തിന്‍റെ ആഭിമുഖ്യത്തില്‍ കിടങ്ങൂര്‍ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ശാസ്ത്ര പ്രതിഭാ സംഗമം സംഘടിപ്പിച്ചു. ഡോ. കെ.എസ് ശ്രീലത ഉദ്ഘാടനം ചെയ്തു.
പാഠപുസ്തകത്തിനപ്പുറം വിശാലമായ അറിവുകള്‍ നേടാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നത് ലക്ഷ്യമിട്ടാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തില്‍ യു.പി, ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ശാസ്ത്ര രംഗം ക്ലബ്ബുകള്‍ ആരംഭിച്ചത്.
ചടങ്ങില്‍ ഏറ്റുമാനൂര്‍ എ.ഇ.ഒ കെ.ബാലചന്ദ്രന്‍, കിടങ്ങൂര്‍ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ പി. മിനി, ഹെഡ്മിസ്ട്രസ് കെ.എസ് ശ്രീദേവി, ശാസ്ത്ര രംഗം സെക്രട്ടറി അനീഷ് നാരായണന്‍, ഡയറ്റ് ഫാക്കല്‍റ്റി ബിജോ ജോസഫ്, പ്രവൃത്തിപരിചയ ക്ലബ്ബ് സെക്രട്ടറി കെ.കെ. സജിമോന്‍, സയന്‍സ് ക്ലബ്ബ് സെക്രട്ടറി ജോജോ ഐസക് തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments