Post Category
ആയുര്‍വേദ പാലിയേറ്റീവ് ദിനാചരണം നടത്തി
ജില്ലാതല ആയുര്‍വേദ പാലിയേറ്റീവ് കെയര്‍ ദിനാചരണം കോത്തല ഗവണ്‍മെന്‍റ് ആയുര്‍വേദ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സണ്ണി പാമ്പാടി ഉദ്ഘാടനം ചെയ്തു. ജീവനക്കാര്‍ സമാഹരിച്ച പണംകൊണ്ടു വാങ്ങിയ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ രോഗികള്‍ക്കു നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സി. ജയശ്രീ, കൂരോപ്പട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി. എം. ആന്‍റണി, ഡോ. ജുവല്‍ ജോസ്, ഡോ. എന്‍. ആശ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments