Post Category
പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗത്തിന് പുതിയ ആസ്ഥാന മന്ദിരം
* മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു
പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗത്തിന് ആസ്ഥാന മന്ദിരമായി. ചീഫ് എൻജിനീയറുടെ കാര്യാലയം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. കെട്ടിട വളപ്പിനുള്ളിൽ വൃക്ഷത്തൈയ്യും മന്ത്രി നട്ടു. തിരുവനന്തപുരത്ത് നന്ദാവനം മ്യൂസിയം റോഡിൽ രണ്ട് വർഷമായി അടഞ്ഞു കിടന്ന കെട്ടിടം നവീകരിച്ചാണ് പാലം വിഭാഗം ചീഫ് എൻജിനീയറുടെ കാര്യാലയമാക്കിയത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള കെട്ടിടമാണ് 18 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചത്. പൊതുമരാമത്ത് വകുപ്പ് കോമ്പൗണ്ടിൽ തന്നെയാണ് ഈ കെട്ടിടവും നിലനിൽക്കുന്നത്. പാലം വിഭാഗം ചീഫ് എൻജിനീയർ എസ്. മനോമോഹൻ, ഡെപ്യൂട്ടി ചീഫ് എൻജിനീയർ ലൈജു എം.ജി., ഉദ്യാഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
പി.എൻ.എക്സ്.205/2020
date
- Log in to post comments