പരിഗണന കേന്ദ്രാനുമതി കിട്ടി ഫോറം 2 സമർപ്പിക്കാത്തവർക്ക് വനഭൂമി പട്ടയം: ജില്ലാ ഭരണകൂടവുമായി സഹകരിക്കണം : കളക്ടർ
വനഭൂമി പട്ടയകാര്യത്തിൽ കേന്ദ്രാനുമതി ലഭിച്ചിട്ടും പതിവ് പട്ടികയിൽ ഉൾപ്പെട്ടിട്ടും ഫോറം 2 സമർപ്പിക്കാത്തതിനാൽ തുടർനടപടികൾ സ്വീകരിക്കാൻ കഴിയാത്ത കേസുകളിലെ കക്ഷികൾക്ക് മാത്രമായാണ് പഞ്ചായത്തുകളുടെ സഹകരണത്തോടെ വില്ലേജ്തല ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുളളതെന്ന് ജില്ലാ കളക്ടർ എസ് ഷാനവവാസ് അറിയിച്ചു. വനഭൂമിപട്ടയം വിതരണം ചെയ്യാൻ ജില്ലാ ഭരണകൂടം നടത്തുന്ന നടപടികളുമായി സഹകരിക്കണം. മറിച്ച് പ്രചരിക്കുന്ന വാർത്തകളും പ്രചാരണങ്ങളും തെറ്റിദ്ധാരണ പരത്താനാണെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പുകളിൽ രേഖകൾ ഹാജരാക്കേണ്ടവരുടെ പട്ടികയും മറ്റ് വിവരങ്ങങ്ങളും അതത് വില്ലേജ്, താലൂക്ക് ഓഫീസുകളിൽ ലഭ്യമാണ്. ഈ പട്ടികയിലുൾപ്പെട്ടവരുടെ മാത്രം ഫോറം 2, അനുബന്ധരേഖകൾ എന്നിവയാണ് ക്യാമ്പുകളിൽ സ്വീകരിക്കുക. മറ്റുളളവരുടെ അപേക്ഷകൾ ക്യാമ്പിൽ സ്വീകരിക്കുന്നതല്ല. ഫോറം 2, ഭൂമി കൈമാറ്റ കരാറുകൾ, ലാൻഡ്മാർക്ക്, 100 രൂപയുടെ മുദ്രപത്രത്തിൽ സമർപ്പിക്കുന്ന സത്യവാങ് മൂലം, വോട്ടേഴ്‌സ് ഐഡി കാർഡ്, ആധാർ കാർഡ്, റേഷൻ കാർഡ്, സംയുക്ത പരിശോധന റിപ്പോർട്ട് എന്നിവയാണ് പട്ടികയിലുൾപ്പെട്ടവർ എന്നിവയാണ് ഹാജരാക്കേണ്ടത്.
വാസ്തവിരുദ്ധമായ വിവരങ്ങൾ പ്രചരിപ്പിച്ച് ക്യാമ്പുകളിൽ സംഘർഷമുണ്ടാക്കുന്നതിൽ നിന്നും എല്ലാവരും മാറിനിൽക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.
- Log in to post comments