Skip to main content

ശ്രീ അയ്യങ്കാളി ഗവ. മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂൾ പ്രവേശനം

ആലപ്പുഴ: ശ്രീ. അയ്യങ്കാളി മെമ്മോറിൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂൾ പ്രവേശനത്തിനായി കായിക പ്രതിഭകളായ എസ്.സി./എസ്.ടി. വിഭാഗ വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള തിരുവനന്തപുരം വെള്ളായണി  ശ്രീ. അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ സ്‌പോർട്‌സ് സ്‌കൂളിലേയ്ക്ക് 2020-21 അധ്യയന വർഷത്തെ അഞ്ച്, ഏഴ്, പ്ലസ് വൺ ക്ലാസിലേക്ക് സ്‌പോർട്‌സിൽ അഭിരുചിയുള്ള പട്ടികജാതി പട്ടികവർഗ്ഗ വിഭാഗം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകും. ഇതിനായി ജനുവരി 24ന് രാവിലെ ഒമ്പതു മുതൽ ആലപ്പുഴ എസ്.ഡി.വി.എച്ച്.എസ്.എസ്. സ്‌കൂൾ ഗ്രൗണ്ടിൽ സെലക്ഷൻ ട്രയൽ നടത്തും. ആവശ്യമായ രേഖകൾ: നാല്, ആറ്, പത്താം ക്ലാസ് സ്‌കൂൾ മേധാവിയുടെ കത്ത്, ഫോട്ടോ, ജാതി/ജനന സർട്ടിഫിക്കറ്റുകൾ, സ്‌പോർട്ട്‌സ് ഇനത്തിൽ പങ്കെടുത്ത സർട്ടിഫിക്കറ്റുകൾ. പ്രവേശനം ഫിസിക്കൽ   ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477 2252548, 9746661446.

date